മുംബൈ: നടന് സല്‍മാന്‍ഖാനെതിരെ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് എന്ന വ്യാജേന വധ ഭീഷണി നടത്തിയ രാജസ്ഥാന് സ്വദേശിയെ കര്‍ണാടകയില്‍നിന്ന് അറസ്റ്റു ചെയ്തു. ഭിക്കാറാം ജലറാം ബിഷ്ണോയെ ആണ് (32) കര്‍ണാടകയില്‍ നിന്ന് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.മഹാരാഷ്ട്ര പൊലീസിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കെട്ടിട നിര്‍മാണ തൊഴിലാളിയായ ഭിക്കാറാം പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത കാണുന്നതിനിടെയാണ് മുംബൈ പൊലീസ് കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതെന്ന് കര്‍ണാടക പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ഗുണ്ടാത്തലവന് ലോറന്‍സ് ബിഷ്ണോയ്യുടെ ആരാധകനാണ് താനെന്ന് ചോദ്യംചെയ്യലിനിടെ ഇയാള്‍ അവകാശപ്പെട്ടതായും പൊലീസ് പറഞ്ഞു.
ലോറന്‍സ് ബിഷ്ണോയ്യുടെ സഹോദരനാണ്. സല്മാന് ഖാന് സ്വന്തം ജീവന് വേണമെങ്കില്‍ ഞങ്ങളുടെ ക്ഷേത്രത്തിലെത്തി മാപ്പു പറയുകയോ അഞ്ചുകോടി നല്‍കുകയോ വേണം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ അദ്ദേഹത്തെ കൊല്ലും. ഞങ്ങളുടെ ഗ്യാങ് ഇപ്പോഴും സജീവമാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഭിക്കാറാം ഭീഷണി സന്ദേശത്തില്‍ പറഞ്ഞത്.