കോഴിക്കോട്: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318Eയും, കെ.എം.സി.ടി മെഡിക്കല്‍ കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും 17ന് ഞായര്‍ കാലത്ത് 8 മണി മുതല്‍ വെള്ളിമാട്കുന്നിലെ ഇന്ദിര ഹാളില്‍ (പത്രോണി നഗര്‍) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പേരുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്‌ട്രേഷന് 9446052918, 9539036566, 79023004480 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. വാര്‍ത്താസമ്മേളനത്തില്‍ രവി ഗുപ്ത, ഷാജി ജോസഫ്, എം.കെ.ശശീന്ദ്രന്‍, സുനില്‍ കുമാര്‍.കെ, പ്രേംകുമാര്‍.കെ, കൃഷ്ണനുണ്ണി രാജ.പി.കെ, നവീന്‍ കുര്യന്‍ പങ്കെടുത്തു.