കോഴിക്കോട്: നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പിന്റെ
ഉദ്ഘാടനം കീഴരിയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ എന്‍ എം സുനില്‍ നിര്‍വഹിച്ചു. ഗൈഡ്സ് ലീഡര്‍ ദേവപ്രിയ എം എം സ്വാഗതം പറഞ്ഞു. സ്കൂള്‍ പി ടി എ വൈസ് പ്രസിഡന്റ് ഒ കെ സുരേഷ് അധ്യക്ഷത വഹിച്ചു. മദര്‍ പി ടി എ വൈസ് പ്രസിഡന്റ് ബിന്ദു കെ, ഗൈഡ്സ് ക്യാപ്റ്റന്‍ ശില്പ സി , സൗഹൃദ കോഡിനേറ്റര്‍ സിന്ധു വി കെ , സ്റ്റാഫ് സെക്രട്ടറി രേഖ എന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. ട്രിനിറ്റി കണ്ണാശുപത്രി പി ആര് ഒ മാനേജര്‍ ഫൈസല്‍ കെ. കെ ക്യാമ്പ് വിശദീകരണം നടത്തി. ഗൈഡ്സ് യൂണിറ്റ് അംഗം നിയാലക്ഷ്മി നന്ദിയും പറഞ്ഞു.
സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി