പാലക്കാട്: തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് പാലക്കാട്ട് ഹോട്ടലില്‍ പരിശോധന നടത്തിയത്. അവിടെയുള്ള എല്ലാ മുറികളും പരിശോധിച്ചിരുന്നു. സിപിഎമ്മിന്റെ രാജേഷ്, നികേഷ് കുമാര്‍ ഇവരുടെ മുറികളെല്ലാം പരിശോധിച്ചപോലെ തന്നെയാണ് കോണ്‍ഗ്രസുകാരുടെയും മുറികള്‍ പരിശോധിച്ചത്. എന്തോ കള്ളത്തരം ഉള്ളതുകൊണ്ടാണല്ലോ അവര്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഏതായാലും സമയമാകുമ്പോള്‍ വിവരങ്ങളെല്ലാം പുറത്തു വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന് പറഞ്ഞു.
പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിന് കള്ളപ്പണം എത്തിയിട്ടുണ്ട്.അത് എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടു എന്നുള്ളത് പൊലീസ് പരിശോധിക്കട്ടെ. മുഴുവന്‍ വിവരങ്ങളും പുറത്തു വരും. തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നതെന്നും ഗോവിന്ദന് പറഞ്ഞു.