കാട്ടുകടന്നലിന്റെ കുത്തേറ്റു; 110 വയസ്സുകാരിയും മകളും മരിച്ചു

കാട്ടുകടന്നലിന്റെ കുത്തേറ്റു; 110 വയസ്സുകാരിയും മകളും മരിച്ചു

കോട്ടയം: മുണ്ടക്കയംപാക്കാനത്ത് കാട്ടുകടന്നലിന്റെ കുത്തേറ്റ് 110 വയസ്സുള്ള കുഞ്ഞിപ്പെണ്ണും മകള്‍ തങ്കമ്മയും മരിച്ചു. പാക്കാനം കാവനാല്‍ വീട്ടില്‍ പരേതനായ നാരായണന്റെ ഭാര്യയാണ് കുഞ്ഞുപെണ്ണ്. വീട്ടിലെ ജോലിക്കാരന്‍ ജോയി (57), അയല്‍വാസി വിഷ്ണു എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ വീടിനു സമീപമാണ് കടന്നലിന്റെ ആക്രമണം നടന്നത്. സമീപത്തെ വനത്തില്‍ നിന്നാണ് കടന്നലുകള്‍ എത്തിയതെന്നു പറയപ്പെടുന്നു.

മലഅരയ സമുദായത്തിലെ ഏറ്റവും പ്രായം കൂടിയ അംഗമായിരുന്നു കുഞ്ഞുപെണ്ണ്. അല്‍പം കേള്‍വിക്കുറവൊഴിച്ചാല്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു.

 

കാട്ടുകടന്നലിന്റെ കുത്തേറ്റു; 110 വയസ്സുകാരിയും മകളും മരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *