സ്വകാര്യ കമ്പനികളെ വെല്ലുന്ന മാറ്റവുമായി ബിഎസ്എന്‍എല്‍

സ്വകാര്യ കമ്പനികളെ വെല്ലുന്ന മാറ്റവുമായി ബിഎസ്എന്‍എല്‍

സ്വകാര്യ കമ്പനികളെ വെല്ലുന്ന മാറ്റത്തിനൊരുങ്ങി പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. ലോഗോയിലും മാറ്റം വരുത്തുകയാണ്.4ജിയ്ക്ക് പിന്നാലെ 5ജിയും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ സിം കാര്‍ഡിന്റെ സഹായമില്ലാതെ ഗാഡ്ജസ്റ്റുകള്‍ തമ്മില്‍ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനവും കമ്പനി ഇറക്കാന്‍ പോകുകയാണ്.’ഡയറക്ട് ടു ഡിവൈസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ സാങ്കേതിക വിദ്യ ഉപഗ്രഹ ഭൗമ മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ഒന്നിപ്പിച്ച് തടസമില്ലാതെ കണക്ടിവിറ്റി നല്‍കാന്‍ സാധിക്കുന്നതാണെന്ന് ബിഎസ്എന്‍എല്‍ പറയുന്നു.

ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസില്‍ ഉപഗ്രഹാധിഷ്ടിത ടു-വേ മെസേജിങ് സേവനം പ്രദര്‍ശിപ്പിച്ച വിയാസാറ്റുമായി സഹകരിച്ചാണ് ഡയറക്ട് ടു ഡിവൈസ് എന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.ഐഫോണിലും ഫ്ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ഫോണുകളിലുമുള്ള സാറ്റലൈറ്റ് മെസേജിങ് പോലെ അടിയന്തിര സാഹചര്യങ്ങളിലും ദുരന്തമുഖങ്ങളിലും കരയിലോ കടലിലോ ആകാശത്തോ നിന്ന് സന്ദേശമയക്കാന്‍ ഡയറക്ട് ടു ഡിവൈസ് സംവിധാനത്തിലൂടെ സാധിക്കും.
നിലവിലുള്ള സെല്ലുലാര്‍ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്തി അവയെ ഉപഗ്രങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഡയറക്ട് ടു ഡിവൈസ് സാങ്കേതികവിദ്യ ചെയ്യുന്നത്. ഇതുവഴി ബഹിരാകാശത്തെ മൊബൈല്‍ ടവറുകള്‍ പോലെ ഉപഗ്രഹങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാവും.നോണ്‍ ടെറസ്ട്രിയല്‍ നെറ്റ് വര്‍ക്ക് (എന്‍ടിഎന്‍) കണക്ടിവിറ്റിയുള്ള ഒരു വാണിജ്യ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഉപയോഗിച്ചാണ് ബിഎസ്എന്‍എല്‍ ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചത്.

സ്വകാര്യ കമ്പനികളെ വെല്ലുന്ന മാറ്റവുമായി ബിഎസ്എന്‍എല്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *