കോഴിക്കോട്: 2024ലെ കേശവ്‌ദേവ് പുരസ്‌കാര ജേതാവും, സാഹിത്യകാരനുമായ ഒഞ്ചിയം ഉസ്മാന്‍ ഒരിയാനക്ക് 9ന് (ശനിയാഴ്ച) വൈകുന്നേരം 4 മണിക്ക് വെള്ളിക്കുളങ്ങര എല്‍.പി.സ്‌കൂള്‍ അങ്കണത്തില്‍ വെച്ച് ജന്മ നാടിന്റെ സ്‌നേഹാദരം നല്‍കും. സംഘാടക സമിതി ചെയര്‍മാന്‍ സി.സി.രാജന്‍ അധ്യക്ഷത വഹിക്കും. മലയാളം സര്‍വകലാശാല രജിസ്ട്രാര്‍ കെ.എം.ഭരതന്‍ ഉദ്ഘാടനം ചെയ്യും. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് ഉപഹാര സമര്‍പ്പണം നടത്തും.
ഒരിയാന കഥകളിലൂടെ എന്ന വിഷയത്തില്‍ റൂബി പ്രഭാഷണം നടത്തും. അഡ്വ.ഐ.മൂസ, വി.കെ.രജീഷ്, വി.പി.സദാനന്ദന്‍, പി.പി.രാജന്‍, യൂസുഫ് മമ്മാലിക്കണ്ടി, ബാബു.കെ. പറമ്പത്ത്, ഷിബി.ടി.കെ, ശിവശങ്കരന്‍, ടി.പി. റഷീദ് ആശംസകള്‍ നേരും. ഉസ്മാന്‍ ഒഞ്ചിയം ഒരിയാന മറുമൊഴി നടത്തും. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജൗഹര്‍ വെള്ളിക്കുളങ്ങര സ്വാഗതമാശംസിക്കും. തുടര്‍ന്ന് മലയാളി മനസ്സുകളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളായ ജാനു ഏടത്തിയും, കേളപ്പേട്ടനും, ജാനു തമാശ എന്ന ജനപ്രിയ പരിപാടി അരങ്ങേറും.
എന്റെ വീട് പൊള്ളയാണ്, എസ്.കെ.ആശുപത്രിയിലാണ്(ചെറുകഥാസമാഹാരങ്ങള്‍) എന്നീ പുസ്തകങ്ങളിലൂടെ മലയാള സാഹിത്യ രംഗത്ത് ശ്രദ്ധേയനായ വ്യക്തിത്വമാണ് ഉസ്മാന്‍ ഒഞ്ചിയം ഒരിയാന.