കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ദിന പത്രത്തിന്റെ 17-ാമത് വാര്‍ഷികാഘോഷ ലോഗോ പ്രകാശനം 4ന് (തിങ്കള്‍) കാലത്ത് 10 മണിക്ക് പീപ്പിള്‍സ് റിവ്യൂ ഓഫീസില്‍ (ലിന്‍വുഡ്, പൊറ്റങ്ങാടി രാഘവന്‍ റോഡ്, വെസ്റ്റ് നടക്കാവ്) നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ്.ജോര്‍ജ്ജിന് നല്‍കി പ്രകാശനം ചെയ്യും. പീപ്പിള്‍സ് റിവ്യൂ മുഖ്യ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷം വഹിക്കും. മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡണ്ടും, വ്യാപാര പ്രമുഖനുമായ ഷെവ.സി.ഇ.ചാക്കുണ്ണി , ദര്‍ശനം സാംസ്‌കാരിക വേദി സെക്രട്ടറി എം.എ.ജോണ്‍സണ്‍,കോഴിക്കോട് ജില്ലാ റസിഡന്‍സ് അപ്പക്‌സ് കൗണ്‍സില്‍ ജന.സെക്രട്ടറി എം.കെ.ബീരാന്‍, റെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡണ്ടും, മാക്ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടറുമായ കെ.മുസ്തഫ, സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം, സാമൂഹിക പ്രവര്‍ത്തകന്‍ ആര്‍.ജയന്ത് കുമാര്‍, ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് രാമദാസ് വേങ്ങേരി, കോഴിക്കോട് സൗഹൃദക്കൂട്ടായ്മ ചെയര്‍മാന്‍ ജോയ് പ്രസാദ് പുളിക്കല്‍, രാഷ്ട്ര ഭാഷാ വേദി സംസ്ഥാന ജന.സെക്രട്ടറി ആര്‍.കെ.ഇരവില്‍ എഴുത്തുകാരന്‍ എം.ഗോകുല്‍ദാസ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ സി.പി.എം അബ്ദുറഹിമാന്‍, എഴുത്തുകാരന്‍ ഈപ്പന്‍.പി.ജെ, ലാപിക് സ്റ്റീല്‍ സ്‌ട്രെക്‌ചേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എ.വി.മുഹമ്മദ് സാദിഖ് എന്നിവര്‍ ആശംസകള്‍ നേരും. പീപ്പിള്‍സ് റിവ്യൂ ജനറല്‍ മാനേജര്‍ പി.കെ.ജയചന്ദ്രന്‍ സ്വാഗതവും സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് ഒ.വി.വിജയന്‍ നന്ദിയും പറയും.
പീപ്പിള്‍സ് റിവ്യൂ 17-ാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം 4ന്