കോഴിക്കോട് : കേരള എഡ്യൂക്കേഷന്‍ കൗണ്‍സിലിന്റെ പ്രീ-പ്രൈമറി മോണ്ടിസ്സോറി ടിടിസി അധ്യാപിക വിദ്യാര്‍ത്ഥിനികള്‍ കേരളപ്പിറവിയുടെ ഭാഗമായി മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിച്ചു. മാവൂര്‍ റോഡിലെ സില്‍വര്‍ പ്ലാസ ബില്‍ഡിങിലെ കെ ഇ സി ഓഫീസില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ കൊല്ലറയ്ക്കല്‍ സതീശന് അധ്യക്ഷനായി. കേരള എഡ്യൂക്കേഷന്‍ കൗണ്‍സില്‍ മുഖ്യരക്ഷാധികാരി എം.എ. ജോണ്സണ് ഉദ്ഘാടനം ചെയ്തു. എന്‍.ലിന്‍സി, കെ.ഹരിഷ്മ എന്നിവര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇര്‍ഫാന, ജംഷീന , പി . യാസ്മിന് , ഫാത്തിമ ഹന, അപര്‍ണ്ണ ടി.പി, അനഘ കെ. പി. എന്നിവര്‍ മലയാള കവിതകള്‍ ചൊല്ലി. ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ ഐശ്വര്യ പി.ടി. ആശംസ നേര്‍ന്നു. പഠനത്തിന്റെ ഭാഗമായി കുഞ്ഞുങ്ങള്‍ക്കുള്ള ന്യൂട്രീഷണല്‍ ഭക്ഷണ നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രാദേശിക കാര്‍ഷിക വിഭവങ്ങള്‍ ഉപയോഗിച്ചുള്ള പോഷക ഭക്ഷ്യവസ്തുക്കള്‍ വിദ്യാര്‍ത്ഥിനികള്‍ നിര്‍മ്മിക്കുകയും പ്രദര്‍ശനം സംഘടിപ്പിക്കുകയും ചെയ്തു. പ്രിന്‍സിപ്പല്‍ കെ. രേഷ്മ സ്വാഗതവും ആതിര ബിനില്‍ നന്ദിയും പറഞ്ഞു.
പ്രീ – പ്രൈമറി, മോണ്ടിസോറി ടി ടി സി അധ്യാപിക വിദ്യാര്‍ത്ഥിനികളുടെ മാതൃഭാഷാ ദിനാഘോഷം