ഹൃദയത്തിന്റെ ഭാഷയാല്‍ എഴുതുന്നതും അടിത്തട്ടില്‍ മനസ്സിന്റെ ഭാഷ പ്രവര്‍ത്തിക്കുന്നതു മണ് സാഹിത്യമെന്ന് എഴുത്തുകാരന് കെ.വി മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടു. മൂന്ന് ജയിലുകള്‍ എന്ന ചന്ദ്രശേഖരന് തിക്കോടിയുടെ നോവല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വെങ്കിടാചലത്തിന് നല്കി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തില്‍ വെച്ചു നടന്ന ചടങ്ങില്‍ വില്സന്സാമുവല് അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് പാലക്കട സ്വാഗതം പറഞ്ഞു. അഷറഫ് പുഴക്കര ആശംസകളര്‍പ്പിച്ച് സംസാരിച്ചു ചന്ദ്രശേഖരന് തിക്കോടി മറുപടി പ്രസംഗം നടത്തി.
അനുഭവ തീഷ്ണതയില്‍ പിറക്കുന്ന സാഹിത്യം കാലത്തെ അതിജീവിക്കും