ചോദ്യം ചെയ്യുന്നതിന് പി.പി ദിവ്യയെ ഇന്ന് വൈകിട്ട് 5 വരെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി

ചോദ്യം ചെയ്യുന്നതിന് പി.പി ദിവ്യയെ ഇന്ന് വൈകിട്ട് 5 വരെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി

കണ്ണൂര്‍: മുന്‍ എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രത്യേകാന്വേഷണ സംഘത്തിന്റെ ആവശ്യം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചു. രണ്ട് ദിവസത്തെ കസ്റ്റഡിയാണ് പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടതെങ്കിലും വൈകിട്ട് അഞ്ചുവരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. അടുത്ത തിങ്കളാഴ്ച മാത്രമേ ദിവ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കാനുള്ള സാധ്യതയുള്ളൂ.

നവീന്‍ബാബുവിന്റെ സഹോദരന്‍ കെ. പ്രവീണ്‍ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ പൊലീസിന് മുന്നില്‍ കീഴടങ്ങിയ ദിവ്യയെ പൊലീസ് 3 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

 

 

ചോദ്യം ചെയ്യുന്നതിന് പി.പി ദിവ്യയെ ഇന്ന് വൈകിട്ട് 5 വരെ പോലീസ് കസ്റ്റഡിയില്‍വിട്ട് കോടതി

 

 

Share

Leave a Reply

Your email address will not be published. Required fields are marked *