കോഴിക്കോട്: കിസാന്‍ ജനത സംസ്ഥാന നേതൃ ക്യാമ്പ് നവംബര്‍ 2, 3 തിയതികളില്‍ കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ നടക്കുമെന്ന് ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി മനയത്ത് ചന്ദ്രനും, കിസാന്‍ ജനത സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.വി.മാധവന്‍ പിള്ളയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2ന് ശനിയാഴ്ച ഉച്ചക്ക് 2.45ന് ആര്‍.ജെ.ഡി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാംസ് കുമാര്‍ ഉദ്ഘാടനം ചെയ്യും. കിസാന്‍ ജനത സംസ്ഥാന പ്രസിഡണ്ട് പ്രൊഫ.വി.മാധവന്‍പിള്ള അധ്യക്ഷത വഹിക്കും. ഞായറാഴ്ച മൂന്ന് മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.പി.മോഹനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് നേതൃ ക്യാമ്പ് വിശദമായി ചര്‍ച്ച ചെയ്യും. കാര്‍ഷികോല്‍പ്പന്ന ഇറക്കുമതിയുടെ വേലിയേറ്റവും, പൊതുമേഖലാസ്ഥാപനങ്ങളുടെ സ്വകാര്യ വല്‍ക്കരണവും, കാര്‍ഷിക മേഖലയില്‍ ബഹുരാഷ്ട്ര കുത്തകകളുടെ കടന്നു കയറ്റത്തിനും വഴിയൊരുക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് രാജ്യത്ത് കാര്‍ഷിക മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. കര്‍ഷക ആത്മഹത്യകളിലേക്കും, കടക്കെണിയിലേക്കും കര്‍ഷകരെ നയിക്കുകയാണ്. കര്‍ഷക പെന്‍ഷന്‍ 5000 രൂപയാക്കുക, നെല്ലു സംഭരണത്തിലൂടെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഉടന്‍ നല്‍കുക, വന്യ മൃഗങ്ങളില്‍ നിന്ന് കര്‍ഷകരെയും, കാര്‍ഷിക വിളകളെയും സംരക്ഷിക്കുക, പച്ചതേങ്ങാ സംഭരണം എല്ലാ കൃഷി ഭവനുകളിലൂടെയും വ്യാപകമാക്കുക, സര്‍ക്കാര്‍ സ്ഥാപനമായ കേരഫെഡ് സംസ്ഥാനത്തെ കര്‍ഷകരുടെ നാളികേരം എടുക്കണമെന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യരുതെന്നും, കൃഷിക്ക് മാത്രമായി ബജറ്റ്‌കൊണ്ട് വരുക എന്നീ ആവശ്യങ്ങളും കിസാന്‍ ജനത നേതാക്കള്‍ ഉന്നയിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍.സി.മോയിന്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ കളത്തിങ്കല്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.