പ്രവാസി പരിചയ്-2024 സംഘടിപ്പിച്ചു

പ്രവാസി പരിചയ്-2024 സംഘടിപ്പിച്ചു

റിയാദ് : റിയാദില്‍ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഇന്ത്യന്‍ ഡയസ്പോറ സ്റ്റേറ്റുകളുടെ സാംസ്‌കാരികോത്സവത്തില്‍ (പ്രവാസി പരിചയ്-2024) ‘തമിഴ് സംസ്‌കാരത്തിന്റെ യാത്ര’ എന്ന പ്രമേയം റിയാദിലെ തമിഴ് കൂട്ടായ്മ അവതരിപ്പിച്ചു.
‘തമിഴ് സംസ്‌കാരത്തിന്റെ യാത്ര’ എന്ന ആശയം മുന്‍നിര്‍ത്തി ‘തമിഴ് ഭാഷയും തമിഴിനെ പോലെ മധുരതരമായ ഭാഷയില്‍ നാം കണ്ടെത്തും’ എന്ന ഓര്‍മ്മപ്പെടുത്തലായി ഇന്‍ഡോര്‍ വേദിയില്‍ ഡ്രം മ്യൂസിക്, ഗ്രാമീയ നൃത്തം , കൈത്താളം, വീണ തുടങ്ങി വിവിധ പരിപാടികള്‍ നടന്നു.

തമിഴ് സംസ്‌കാരത്തിന്റെ ഒരു യാത്ര എന്ന വിഷയത്തെ ചുറ്റിപ്പറ്റി രൂപകല്‍പ്പന ചെയ്തിരുന്ന ഔട്ട്‌ഡോര്‍ വേദിയില്‍ തമിഴ്നാട്ടിലെ
ആരാധനാലയങ്ങള്‍,സംസ്‌കാരം,ചിഹ്നങ്ങള്‍,ഭക്ഷണങ്ങള്‍,തമിഴ് പുസ്തകമേള,കരകൗശല മേള,വിദ്യാഭ്യാസ, വ്യാവസായിക വികസന ബാനറുകള്‍ പ്രദര്‍ശിപ്പിച്ചു, തമിഴ്നാടിന്റെ ആതിഥ്യമര്യാദയും സമന്വയവും മഹത്വവും എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളെ വിസ്മയിപ്പിക്കുന്ന തരത്തില്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിച്ചു.ഈ പ്രത്യേക പരിപാടിക്ക് ഓള്‍ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി തമിഴ്‌നാട് സ്റ്റേറ്റ് കോര്‍ഡഡിനേറ്റര്‍മാരായ മുഹ്‌യിദ്ദീന്‍ സലീംനേതൃത്വം നല്‍കി.
തമിഴ് റെസ്റ്റോറന്റുകളായ തമ്പിസ്, ചോഴ, പൊന്നുസാമി, ഗ്രാന്‍ഡ് ലക്കി, റിയാദിലെ മറ്റ് ഭക്ഷണശാലകളും സംഘടനകളും പരിപാടിയുടെ ഭാഗമായി.

റിയാദിലെ തമിഴ് സംഘടനകള്‍ ദമാം, ജിദ്ദ, തമിഴ് സംഘത്തിന്റെയും പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.സൗദി അറേബ്യയിലെ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച കള്‍ച്ചറല്‍ ഫെസ്റ്റിവല്‍ ഓഫ് ഡയസ്‌പോറയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

 

 

പ്രവാസി പരിചയ്-2024 സംഘടിപ്പിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *