കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ചു. ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ഡിജി കേരളം സംഗമത്തില്‍ പ്രസിഡണ്ട് കെ ടി പ്രമീള സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാപ്രഖ്യാപനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ കെ ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ സാക്ഷരതാ സര്‍വ്വേ, മാസ് ട്രെയിനിങ്, വീടകം – വീട്ടുമുറ്റം ട്രെയിനിങ്, ഡിജിറ്റല്‍ ട്രെയിനിങ്, ഡിജിറ്റല്‍ മൂല്യനിര്‍ണയം എന്നിങ്ങനെ അഞ്ചു ഘട്ടപ്രവര്‍ത്തനങ്ങളിലൂടെയാണ് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പദ്ധതി പൂര്‍ത്തീകരിച്ചത്.
മൂവായിരത്തി എണ്‍പത്തിയേഴ് പഠിതാക്കളെയാണ് സര്‍വ്വേയിലൂടെ കണ്ടെത്തിയത്.മികച്ച പ്രവര്‍ത്തനം നടത്തിയ ഡിജി കേരളം വളണ്ടിയര്‍മാരെ അനുമോദിച്ചു.
പ്രഖ്യാപനപരിപാടിയില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സീന സുരേഷ്, അനില്‍ കോരാമ്പ്ര, കെ ജി പ്രജിത,ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഐ പി ഗീത,വാര്‍ഡ് മെമ്പര്‍ പി ബിന്ദു,കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്‌സണ്‍ റീഷ്മ വിനോദ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ശങ്കര്‍ സ്വാഗതവും ഡിജി കേരളം കോര്‍ഡിനേറ്റര്‍ ഗിരീഷ് ആമ്പ്ര നന്ദിയും പറഞ്ഞു.
തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പ്രഖ്യാപനം നടത്തി