കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് കാരണക്കാരിയായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ പാര്‍ട്ടി നടപടിക്ക് പോകേണ്ടതില്ലെന്ന നിപാടില്‍ സി.പി.എം.ബുധനാഴ്ച ചേര്‍ന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ദിവ്യക്കെതിരായ നടപടി ചര്‍ച്ച ചെയ്തില്ല. നവംബറില്‍ തുടങ്ങുന്ന പാര്‍ട്ടി ഏരിയ സമ്മേളനങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ നീക്കിയത് ഒരു പാര്‍ട്ടി നടപടിയായി കാണാമെന്നും പാര്‍ട്ടി വിലയിരുത്തി. അല്ലാതെ പാര്‍ട്ടി അച്ചടക്ക നടപടി ഉടന്‍ ഉണ്ടാവില്ലെന്നാണ്് സി.പി.എം. നിലപാട്. വിഷയം ഇന്ന് ചേര്‍ന്ന സെക്രട്ടേറിയേറ്റ് യോഗം ചര്‍ച്ച ചെയ്തില്ല.
ദിവ്യ നടത്തിയത് അഴിമതിക്കെതിരേയുള്ള സദുദ്ദേശപരമായ പരാമര്‍ശമായിരുന്നെന്നും എന്നാല്‍ അത് നടത്തിയ വേദി ശരിയായില്ലെന്നുമുള്ള വിമര്‍ശനം സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനോ അവരുടെ ദുഃഖത്തിനോ ഒപ്പമല്ലെന്നും കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണുള്ളതെന്നുമായിരുന്നു ക്രട്ടേറിയേറ്റ് യോഗത്തിനെത്തിയ പി. ജയരാജന്റെ പ്രതികരണം. ദിവ്യ നിയമത്തിന് മുന്നില്‍ കീഴടങ്ങി. നിയമപരമായാണ് മുന്നോട്ടു പോകുന്നത്.
ദിവ്യക്കെതിരേ പാര്‍ട്ടി നടപടിക്ക് പോകേണ്ടതില്ലെന്ന നിപാടില്‍സി.പി.എം