കോഴിക്കോട്:തെന്നിന്ത്യന്‍ നേതാജി എന്ന് അറിയപ്പെടുന്ന മുന്‍ എംപി മുത്തു രാമലിംഗതേവരുടെ ജയന്തി ആഘോഷത്തിന്റെ ഭാഗമായി സ്മാരകം പണിയാന്‍ ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് നടന്ന ജയന്തി ആഘോഷ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സ്വാതന്ത്ര്യ സമരത്തിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വെച്ച മുത്തു രാമ ലിംഗ തേവരുടെ ജീവചരിത്രം മലയാള പാഠപുസ്തകത്തില്‍ പ്രസിദ്ധീകരിക്കണം എന്നും ജയന്തി ആഘോഷ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി രാമദാസ് വേങ്ങേരി ഉദ്ഘാടനം ചെയ്തു.അസിസ്റ്റന്റ് സെക്രട്ടറി ടി.എം.സത്യജിത്ത് പണിക്കര്‍ അധ്യക്ഷത വഹിച്ചു.എം.വിനയന്‍, സംഗീത് ചേവായൂര്‍,പി.ജനാര്‍ദ്ദനന്‍,എം.വി.വൈശാഖ്,രാധാകൃഷ്ണന്‍ കക്കോടി,മുരളീധരന്‍ എളിമ്പിലാട്ട്,റഫീഖ് പൂക്കാട്,റാണി ജോയ്,തങ്കം പറമ്പില്‍,പി.കെ.ചന്ദ്രിക,കെ.സന്തോഷ്,തങ്കം കാരപ്പറമ്പ് എന്നിവര്‍ സംസാരിച്ചു.