ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റ് എ ആര്‍ റഹ്‌മാന്‍ ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട്് ഫെബ്രുവരിയില്‍

ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റ് എ ആര്‍ റഹ്‌മാന്‍ ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട്് ഫെബ്രുവരിയില്‍

കോഴിക്കോട്: ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി എ.ആര്‍.റഹ്‌മാന്‍ ലൈവ് മ്യൂസിക് കണ്‍സേര്‍ട്ട് ഫെബ്രുവരിയില്‍ കോഴിക്കോട് സംഘടിപ്പിക്കുമെന്ന് സംവിധായകന്‍ ബ്ലെസ്സിയും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സരയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനാണ് പരിപാടിയുടെ സംഘാടകര്‍. സംവിധായകന്‍ ബ്ലെസ്സിയുടെ നേതൃത്വത്തിലുള്ള വിഷ്വല്‍ റൊമാന്‍സ്, കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റ്, ലിമാക്‌സ് അഡ്വര്‍ടൈസേഴ്‌സ് എന്നിവരാണ് ഇവന്റിന്റെ സംഘാടക പങ്കാളികള്‍. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സരയാണ് ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിന്റെ മുഖ്യ രക്ഷാധികാരി.

40,000ത്തിലധികം സംഗീത പ്രേമികളായിരിക്കും ഗാനമേള ആസ്വദിക്കാനെത്തുന്നത്. കോഴിക്കോടിന്റെ കലാ പാരമ്പര്യമാണ് ഇവന്റ് കോഴിക്കോട് തന്നെ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും, ഹൈ-എന്‍ഡ് ലേസര്‍ ലൈറ്റിംഗും, സൗണ്ട് എഫക്ടുകളുമായാണ് ഷോ ഒരുങ്ങുന്നത്. ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ പുതിയ സീസണിലൂടെ 17.5 കിലോ സ്വര്‍ണ്ണം സമ്മാനമായി ഉപഭോക്താക്കളിലേക്കെത്തും. കൂടെ 115 കോടി രൂപയുടെ ഫ്രീ ഷോപ്പിംഗും കസ്റ്റമര്‍ക്ക് ലഭ്യമാവും.

സംസ്ഥാനത്തെ 16 ലക്ഷം ചെറുകിട വ്യാപാരികള്‍ക്ക് വ്യാപാര അഭിവൃദ്ധിക്ക് ഉതകുന്നതാണ് പരിപാടി. രാജ്യത്തെ 20 കോടി വരുന്ന ചെറുകിട കച്ചവടക്കാര്‍ ഇന്ന് തകര്‍ച്ചയെ നേരിടുകയാണ്. അഞ്ച്, ആറ് കോര്‍പ്പറേറ്റുകളില്‍ സമ്പത്ത് കേന്ദ്രീകരിക്കപ്പെടുമ്പോള്‍ തകരുന്നത് നാടിന്റെ സമ്പദ് വ്യവസ്ഥയാണെന്ന് രാജു അപ്‌സര പറഞ്ഞു. സര്‍ക്കാരിന് മുഴുവന്‍ ജിഎസ്ടിയും ലഭിക്കുമെന്ന സവിശേഷതയും ജികെസിഎഫിനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു

വാര്‍ത്താസമ്മേളനത്തില്‍ ജസ്റ്റിന്‍ പാലത്ര ,സ്റ്റേറ്റ് പ്രസിഡന്റ്‌  AKGSMA,  മുജീബ് ഷംസുദ്ദീന്‍  മാനേജിങ് ഡയറക്ടർ ലിമാക്സ്   അഡ്വര്‍ടൈസേഴ്‌സ്, മൊയ്തു വരമംഗലം,സ്റ്റേറ്റ്  വർക്കിംഗ്‌ ജനറൽ സെക്രട്ടറി  AKGSMA  എന്നിവരും പങ്കെടുത്തു.

 

ഗ്രാന്റ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റ്
എ ആര്‍ റഹ്‌മാന്‍ ലൈവ് മ്യൂസിക്
കണ്‍സേര്‍ട്ട്് ഫെബ്രുവരിയില്‍

Share

Leave a Reply

Your email address will not be published. Required fields are marked *