ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ ബസിന് തീപ്പിടിച്ചു; ആളപായമില്ല

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ ബസിന് തീപ്പിടിച്ചു; ആളപായമില്ല

കൊച്ചി: എറണാകുളത്ത് റോഡില്‍ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ലോഫ്ളോര്‍ ബസിന് തീപ്പിടിച്ചു. തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസില്‍ 21 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ആളപായമില്ല, എല്ലാവരും സുരക്ഷിതരാണ്.

ഇന്ന് മൂന്നുമണിയോടെയായിരുന്നു സംഭവം. ബസിന്റെ പിന്‍ഭാഗത്തുനിന്ന് കത്തിത്തുടങ്ങി പിന്നീട് തീഗോളമായി മാറുകയായിരുന്നു. പുറകില്‍ വന്നിരുന്ന ഇരുചക്രവാഹനയാത്രക്കാരനാണ് കണ്ടത്. അവര്‍ വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. രണ്ടുയൂണിറ്റ് അഗ്‌നിരക്ഷാസേന എത്തിയാണ് തീ പൂര്‍ണമായും അണച്ചത്. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു തീ നിയന്ത്രണ വിധേയമായത്. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

 

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ ബസിന് തീപ്പിടിച്ചു; ആളപായമില്ല

 

Share

Leave a Reply

Your email address will not be published. Required fields are marked *