സെന്‍സസ് നടപടികള്‍ക്ക് 2025ല്‍ തുടക്കമാകും

സെന്‍സസ് നടപടികള്‍ക്ക് 2025ല്‍ തുടക്കമാകും

ന്യൂഡല്‍ഹി: സെന്‍സസ് നടപടികള്‍ക്ക് 2025ഓടെ തുടക്കമാകുമെന്ന് റിപ്പോര്‍ട്ട്. 2025 അവസാനത്തോടെ തുടങ്ങി 2026ല്‍ അവസാനിക്കുന്ന തരത്തിലാണ് സെന്‍സസ് നടക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സെന്‍സസിനു ശേഷം 2028 ഓടെ ലോക്‌സഭാ സീറ്റ് വിഭജനവും നടക്കുമെന്ന് കേന്ദ്രത്തിലെ ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യത്ത് ജാതി സെന്‍സസ് നടത്തണമെന്ന് ആവശ്യം ശക്തമാക്കിയതിനിടെയാണ് കേന്ദ്രത്തിന്റെ നീക്കം. ജാതി സെന്‍സസിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലെത്തിയിട്ടില്ല. എന്നാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന സെന്‍സസില്‍ ജനറല്‍, എസ്സി,എസ്ടി വിഭാഗങ്ങള്‍ക്കുള്ളിലെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള സര്‍വേയും നടന്നേക്കും. 10 വര്‍ഷത്തിന്റെ ഇടവേളയില്‍ നടക്കേണ്ട സെന്‍സസ് 2021ലാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് സെന്‍സസ് നടപടികള്‍ നീട്ടിവയ്ക്കുകയായിരുന്നു.

സെന്‍സസ് നടപടികള്‍ക്ക് 2025ല്‍ തുടക്കമാകും

Share

Leave a Reply

Your email address will not be published. Required fields are marked *