ഹേമ കമ്മറ്റിറിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളത്;സുപ്രീം കോടതി തള്ളി

ഹേമ കമ്മറ്റിറിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളത്;സുപ്രീം കോടതി തള്ളി

കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളതാണെന്ന് ആരോപിച്ച് സുപ്രിംകോടതി തളളി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ 5 വര്‍ഷം പൂഴ്ത്തി. ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമായിരുന്നു സുപ്രിംകോടതിയിലെത്തിയ റിട്ട് ഹരജി ആവശ്യപ്പെട്ടത്.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങി. അതീവ രഹസ്യമായി ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി വിധി പ്രകാരമാണ് കേസുകള്‍ എടുക്കുന്നത്. കേസുകളുടെ വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശം.കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് പരാതിയുണ്ടെങ്കില്‍ നേരിട്ടോ ഇമെയില്‍ മുഖേനയോ അറിയിക്കാന്‍ അവസരം എസ്‌ഐടി നല്‍കിയിരുന്നു. മൊഴി നല്‍കിയവര്‍ക്ക് കേസുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഇക്കാര്യം പ്രത്യേകം സംഘം കോടതിയെ അറിയിക്കും.

ഹേമ കമ്മറ്റിറിപ്പോര്‍ട്ട് പൂഴ്ത്തിയതില്‍ സിബിഐ അന്വേഷണം
വേണമെന്ന ഹര്‍ജി പബ്ലിസിറ്റിക്ക് വേണ്ടിയുള്ളത്;സുപ്രീം കോടതി തള്ളി

 

Share

Leave a Reply

Your email address will not be published. Required fields are marked *