തൃശൂര്‍: സ്വര്‍ണാഭരണ ശാലകളിലെ ജിഎസ്ടി റെയ്ഡില്‍ കണ്ടെത്തിയത് ആയിരം കോടിയുടെ നികുതി വെട്ടിപ്പ്. അഞ്ചുവര്‍ഷത്തെ രേഖകള്‍ പരിശോധിച്ചാണ് വെട്ടിപ്പ് കണ്ടെത്തിയത്.വിറ്റുവരവ് മറച്ചുവച്ചാണ് നികുതിവെട്ടിപ്പ് നടത്തിയിരിക്കുന്നത്. മാസം പത്തുകോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനത്തില്‍ രണ്ടുകോടി രൂപ മാത്രമാണ് രേഖകളില്‍ കാണിച്ചിരുന്നത്. സംഭവത്തില്‍ സമഗ്ര പരിശോധനയ്ക്കായി 42 പേരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഇത്തരം സ്ഥാപനങ്ങളില്‍ നിന്നുള്ള നികുതി വരുമാനം കുറഞ്ഞത് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആറുമാസമായി ഈ സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലായിരുന്നു. കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കുന്നതിനൊപ്പം കഴിഞ്ഞ അഞ്ചുവര്‍ഷമായി ജിഎസ്ടി വകുപ്പിനെ അറിയിക്കാതെ നടത്തിയ ഇടപാടുകള്‍ കണ്ടെത്തുക കൂടിയായിരുന്നു തൃശൂരില്‍ സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് നടത്തിയ പരിശോധനയുടെ ലക്ഷ്യം. ഇതോടെ കോടിക്കണക്കിന് രൂപ നികുതിയിനത്തില്‍ സര്‍ക്കാരിലേക്ക് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. വെട്ടിപ്പ് പുറത്തുവന്നതോടെ സ്വര്‍ണാഭരണശാലകള്‍ക്ക് കോടികള്‍ പിഴയടക്കേണ്ടി വരും.
ജിഎസ്ടി റെയ്ഡില്‍ പിടിച്ചത്
1000 കോടിയുടെ നികുതി വെട്ടിപ്പ്