ആവേശോജ്ജ്വലമായ വരവേല്‍പ്പ് ;വയനാട്ടില്‍ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും

ആവേശോജ്ജ്വലമായ വരവേല്‍പ്പ് ;വയനാട്ടില്‍ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും

കല്‍പറ്റ: ഉപ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ വന്‍ജനാവലിയെ അണിനിരത്തി യുഡിഎഫിന്റെ റോഡ് ഷോയെ തുടര്‍ന്ന് നാമനിര്‍ദ്ദേശ പത്രിക നല്‍കും. പ്രിയങ്കയ്ക്കൊപ്പം രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രേവന്ത് റെഡ്ഡിയും കെ.സുധാകരനും, പി.കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും അണിനിരക്കുന്നു. പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകനും റോഡ്ഷോ വാഹനത്തില്‍ പ്രിയങ്കയോടൊപ്പം ജനങ്ങളെ അഭിവാദ്യം ചെയ്തു. പ്രിയങ്കയുടെ വരവ് ആഘോഷമാക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍.

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഒന്നിച്ചൊരു തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. വയനാട്ടില്‍ യുഡിഎഫിന്റെ കരുത്ത് തെളിച്ചുകൊണ്ടുള്ള റോഡ് ഷോയ്ക്ക് ശേഷമാകും പ്രിയങ്കയുടെ പത്രിക സമര്‍പ്പണം. ആറുലക്ഷത്തിലധികം വോട്ടുകള്‍ക്ക് തങ്ങള്‍ പ്രിയങ്കയെ ജയിപ്പിക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. വയനാട്ടിലെ മാത്രമല്ല, അയല്‍ ജില്ലകളിലെയും പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ പങ്കെടുക്കുന്നുണ്ട്. പ്രിയങ്കാഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്തുണയേകി വനിതാ പ്രവര്‍ത്തകരുടെ വലിയൊരു നിര തന്നെ കല്‍പറ്റ നഗരത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
ത്രിവര്‍ണ ബലൂണുകളും രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടെയും ഫോട്ടോ പതിച്ച ടീ ഷര്‍ട്ടുകളും പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി തങ്ങളുടെ സ്ഥാനാര്‍ഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്.

ഉച്ചയ്ക്ക് 12 മണിയോടെ കളക്ടറേറ്റിലെത്തി പ്രിയങ്കാഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞത്. സമയക്രമത്തില്‍ മാറ്റങ്ങള്‍ ഉള്ളതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. നാമനിര്‍ദ്ദേശം നല്‍കുന്നത് അല്‍പം വൈകും. ക്കും.

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച രാഹുല്‍ ഗാന്ധി റായ്ബറേലിയെ പ്രതിനിധാനം ചെയ്യാന്‍ തീരുമാനിച്ചതോടെയാണ് വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞതും പ്രിയങ്കയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതും.

 

ആവേശോജ്ജ്വലമായ വരവേല്‍പ്പ് ;വയനാട്ടില്‍ റോഡ് ഷോയില്‍ പ്രിയങ്കയും രാഹുലും

Share

Leave a Reply

Your email address will not be published. Required fields are marked *