സരിന് പാര്‍ട്ടി ചിഹ്നം നല്‍കില്ല; നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തള്ളി

സരിന് പാര്‍ട്ടി ചിഹ്നം നല്‍കില്ല; നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തള്ളി

സരിന് പാര്‍ട്ടി ചിഹ്നം നല്‍കില്ല; നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തള്ളി

പാലക്കാട്: ഉപതെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന പി സരിന് സിപിഎമ്മിന്റെ പാര്‍ട്ടി ചിഹ്നം നല്‍കില്ല. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കാനുള്ള സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിന്റെ നിര്‍ദ്ദേശം സംസ്ഥാന നേതൃത്വം തള്ളി. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ സരിനെ സ്വതന്ത്ര ചിഹ്നത്തില്‍ ഇടത് സ്വതന്ത്രനായി മത്സരിപ്പിക്കാന്‍ തീരുമാനമായി.

ഇന്ന് രാവിലെ മന്ത്രി എംബി രാജേഷിനെ പാലക്കാട്ടെ വീട്ടിലെത്തി കണ്ട ഡോ പി സരിന്‍, പിന്നീട് ഓട്ടോറിക്ഷയില്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് പോയി. ഇവിടെ വച്ച് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ സരിനെ നേതാക്കള്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. പ്രവര്‍ത്തകര്‍ സഖാവ് പി സരിന് അഭിവാദ്യം മുഴക്കി. എ.കെ.ബാലന്‍, എന്‍.എന്‍ കൃഷ്ണദാസ് ഉള്‍പ്പെടെ നേതാക്കളും സ്ഥലത്തുണ്ടായിരുന്നു.

ഇന്ന് വൈകിട്ട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. അതിന് ശേഷം പ്രതികരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം നാളെ വൈകിട്ട് നാല് മണിക്ക് പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും കോട്ടമൈതാനം വരെ റോഡ് ഷോ നടത്താന്‍ സിപിഎം തീരുമാനിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *