സ്വതന്ത്രചിന്തകര്‍ അധാര്‍മ്മികതയുടെ പ്രചാരകര്‍: ഡോ.ഹുസൈന്‍ മടവൂര്‍

സ്വതന്ത്രചിന്തകര്‍ അധാര്‍മ്മികതയുടെ പ്രചാരകര്‍: ഡോ.ഹുസൈന്‍ മടവൂര്‍

ദുബൈ: സ്വതന്ത്രചിന്തകര്‍ ലക്ഷ്യമാക്കുന്നത് സഹസ്രാബ്ദങ്ങളായി മനുഷ്യവംശം ആര്‍ജ്ജിച്ചെടുത്ത ധാര്‍മ്മികതയും വ്യവസ്ഥിതിയും സമ്പൂര്‍ണ്ണമായും ഉപേക്ഷിക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയെയാണെന്നും അത് കുടുംബഘടനയിലും സാമൂഹിക വ്യവസ്ഥിതിയിലും അപരിഹാര്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമാവുമെന്നും കെ.എന്‍.എം. ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്താവിച്ചു. യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററും അല്‍മനാര്‍ ഇസ്ലാമിക് സെന്ററും സംയുക്തമായി അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാസ്തികവാദത്തിന് നിലനില്‍പ്പില്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് യുക്തിവാദികള്‍ സ്വതന്ത്രചിന്തയുമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുള്ളത്. ലിബറലിസം, ഫെമിനിസം, ജെന്‍ഡര്‍ ഈക്വാലിറ്റി, എല്‍.ജി.ബി.ടി. തുടങ്ങിയ പദപ്രയോഗങ്ങളുടെ മറവില്‍ അതിവിദഗ്ദമായി യുവാക്കളെയും യുവതികളെയും അനിയന്ത്രിത ജീവിതത്തിലേക്ക് നയിക്കുകയാണ് നവയുക്തിവാദികള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നദ്ദേഹം പറഞ്ഞു. പ്രകൃതിവിരുദ്ധവും മാനവിക വിരുദ്ധവുമായ ഈ നീക്കത്തെ ആശയതലത്തില്‍ നേരിടാന്‍ ഇന്നത്തെ കുടുംബ – സാമൂഹിക – നിയമവ്യവസ്ഥകള്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ വിശ്വാസികളും തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മതവിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന ആത്മീയചൂഷണവും മതാദ്ധ്യാപനങ്ങളെ നിസ്സങ്കോചം വികലമാക്കി അവതരിപ്പിക്കുന്ന മതരാഷ്ട്രവാദവും ഇതേപ്രകാരം എതിര്‍ക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനുഷ്യന് സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്ന നിയമങ്ങള്‍ മാത്രമേ ഖുര്‍ആനിലും നബിചര്യയിലുമുള്ളു. വിശുദ്ധ ഖുര്‍ആന്‍ ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് വക്രതയും വളച്ചുകെട്ടുമില്ലാതെ ഖുര്‍ആന്‍ അതിന്റെ തനിമയില്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും ഇസ്ലാഹി സെന്ററുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡണ്ട് എ.പി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിച്ചു.

 

 

സ്വതന്ത്രചിന്തകര്‍ അധാര്‍മ്മികതയുടെ പ്രചാരകര്‍: ഡോ.ഹുസൈന്‍ മടവൂര്‍

Share

Leave a Reply

Your email address will not be published. Required fields are marked *