ഭീഷണിപ്പെടുത്തി മുംതാസ് അലിയില്‍നിന്ന് തട്ടിയത് 50 ലക്ഷത്തിലേറെ

ഭീഷണിപ്പെടുത്തി മുംതാസ് അലിയില്‍നിന്ന് തട്ടിയത് 50 ലക്ഷത്തിലേറെ

മംഗളൂരു: കാണാതാവുകയും തുടര്‍ന്ന് പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയും ചെയ്ത പ്രമുഖ വ്യവസായി ബി.എം.മുംതാസ് അലിയെ ജൂലൈ മുതല്‍ ഒരു സംഘം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നതായി മുംതാസ് അലിയുടെ സഹോദരന്‍ ഹൈദരലി. സഹോദരന്റെ പരാതിയില്‍ ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റെഹാമത്ത്, അബ്ദുല്‍ സത്താര്‍, ഷാഫി, മുസ്തഫ, സൊഹൈബ്, സിറാജ് എന്നിവര്‍ക്കെതിരെയാണ് മംഗളൂരു പൊലീസ് കേസെടുത്തത്. ഒരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പ്രതികള്‍ മുംതാസ് അലിയില്‍നിന്ന് പലതവണയായി 50 സലക്ഷത്തിലേറെ തട്ടിയെടുത്തെന്നാണു പരാതി.ഇതുകൂടാതെ 25 ലക്ഷം രൂപയുടെ ചെക്ക് എഴുതിവാങ്ങിയിരുന്നെന്നും കൂടുതല്‍ പണം ആവശ്യപ്പെട്ട് മുംതാസ് അലിയെ നിരന്തരം സമ്മര്‍ദത്തിലാക്കിയിരുന്നെന്നും സഹോദരന്‍ പരാതിയില്‍ പറഞ്ഞു.

ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മുംതാസ് അലിയെ കാണാതായത്. കോണ്‍ഗ്രസ് മുന്‍ എംഎല്‍എ മൊഹിയൂദീന്‍ ബാവയുടെയും ജനതാദള്‍ (എസ്) മുന്‍ എംഎല്‍സി ബി.എം.ഫാറൂഖിന്റെയും സഹോദരനാണ് മരിച്ച മുംതാസ് അലി. താന്‍ മടങ്ങിവരില്ലെന്ന് കുടുംബ വാട്‌സാപ് ഗ്രൂപ്പില്‍ പുലര്‍ച്ചെ മുംതാസ് അലി സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദേശീയപാത 66ലെ കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ ഇദ്ദേഹത്തിന്റെ ആഡംബര കാര്‍ കണ്ടെത്തി. പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയിരിക്കാമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഡിആര്‍എഫ് സംഘവും മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മല്‍പെയും നടത്തിയ തിരച്ചിലില്‍ മൃതദേഹം ഫാല്‍ഗുനി പുഴയില്‍നിന്ന് കണ്ടെത്തുകയായിരുന്നു.

 

 

ഭീഷണിപ്പെടുത്തി മുംതാസ് അലിയില്‍നിന്ന്
തട്ടിയത് 50 ലക്ഷത്തിലേറെ

Share

Leave a Reply

Your email address will not be published. Required fields are marked *