അടിയന്തര സാഹചര്യങ്ങളില്‍ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണ്, മാലദ്വീപുമായി ഇന്ത്യക്ക് എക്കാലവും അടുത്ത ബന്ധം;നരേന്ദ്രമോദി

അടിയന്തര സാഹചര്യങ്ങളില്‍ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണ്, മാലദ്വീപുമായി ഇന്ത്യക്ക് എക്കാലവും അടുത്ത ബന്ധം;നരേന്ദ്രമോദി

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ മാലി ദ്വീപിന് സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണ്, മാലദ്വീപുമായി ഇന്ത്യക്ക് എക്കാലവും അടുത്ത ബന്ധമാണെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി.
മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാവിയില്‍ നിരവധി പദ്ധതികളില്‍ ഇരു രാജ്യങ്ങളും സഹകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഇന്ത്യയുടേത് അയല്‍ രാജ്യങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന നയമാണ്. കോവിഡ് കാലത്ത് പ്രതിരോധ വാക്സിന്‍ എത്തിച്ചതിലൂടെ ഇന്ത്യയ്ക്ക് മാലദ്വീപിനോടുള്ള സൗഹൃദം വ്യക്തമാക്കി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ മാലദ്വീപിന് സുപ്രധാന പങ്കുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാലദ്വീപില്‍ ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മിച്ച വിമാനത്താവളത്തിന്റെ ഉദ്ഘാടനവും എഴുന്നൂറോളം സാമൂഹിക ഭവന യൂണിറ്റുകളും ഇന്ത്യ കൈമാറി. മാലദ്വീപില്‍ കുടിവെള്ളപദ്ധതിയിലൂടെ 28 ദ്വീപുകളിലെ മുപ്പതിനായിരത്തോളം ജനങ്ങള്‍ക്ക് ശുദ്ധജലം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളില്‍ സഹായ ഹസ്തവുമായി ആദ്യമെത്തുന്നത് ഇന്ത്യയാണ്, മാലദ്വീപുമായി ഇന്ത്യക്ക് എക്കാലവും അടുത്ത ബന്ധം;നരേന്ദ്രമോദി

Share

Leave a Reply

Your email address will not be published. Required fields are marked *