ചെന്നൈ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ഷോ ദുരന്തം; 5 പേര്‍ മരിച്ചു

ചെന്നൈ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ഷോ ദുരന്തം; 5 പേര്‍ മരിച്ചു

ചെന്നൈ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ ഷോയ്ക്ക്ായി ചെന്നൈയിലെ മറീന ബീച്ചില്‍ ഞായറാഴ്ച തടിച്ചുകൂടിയ കാണികളില്‍ അഞ്ച് പേര്‍ മരിക്കുകയും 50 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിര്‍ജ്ജലീകരണവും കടുത്ത ക്ഷീണവുമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ സംഘാടകര്‍ പരാജയപ്പെട്ടതാണ് ദുരന്തത്തിന് കാരണം.

ഷോ കാണാനെത്തിയവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും മതിയായ ഗതാഗതസംവിധാനങ്ങളും ഒരുക്കാതെ ഡിഎംകെ സര്‍ക്കാര്‍ പൊതുജനങ്ങളുടെ സുരക്ഷയില്‍ ശ്രദ്ധിക്കാത്തതാണ് കാരണമെന്നും അണ്ണാമലൈ ആരോപിച്ചു. എയര്‍ഫോഴ്‌സ് ഷോയ്ക്കിടെ അഞ്ച് പേര്‍ മരിച്ച സംഭവം വളരെ വേദനാജനകമാണെന്നും നിയന്ത്രിക്കാന്‍ കഴിയാത്ത ഒത്തുചേരലുകള്‍ ഒഴിവാക്കണമെന്നും ഡിഎംകെ എംപി കനിമൊഴി പറഞ്ഞു.

ബീച്ച് റോഡില്‍ വാഹനഗതാഗതം നിയന്ത്രിക്കുകയും സമീപത്തുള്ള സ്‌കൂളുകളിലും കോളേജുകളിലും പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പരമാവധി മെട്രോ, എം.ആര്‍.ടി.എസ്. സര്‍വീസുകളെ ആശ്രയിക്കണമെന്ന ഉപദേശം ജനം സ്വീകരിച്ചെങ്കിലും അതുകൊണ്ടും പ്രശ്നംതീര്‍ന്നില്ല. വിശാലമായ കടല്‍ത്തീരമുള്ളതുകൊണ്ട് മറീന ബീച്ചില്‍ തിക്കുംതിരക്കുമനുഭവപ്പെട്ടില്ല. എന്നാല്‍, എയര്‍ ഷോ കഴിയാറായപ്പോള്‍ ജനങ്ങള്‍ തിരിച്ചുനടക്കാന്‍ തുടങ്ങിയതോടെ റോഡുകളില്‍ തിക്കുംതിരക്കും നിയന്ത്രണാതീതമായി. മണിക്കൂറുകള്‍ക്കുശേഷമാണ് പലര്‍ക്കും പുറത്തുകടക്കാനായത്. 6500 പോലീസുകാരെയും 1500 ഹോം ഗാര്‍ഡുകളെയും സുരക്ഷാസംവിധാനമൊരുക്കാന്‍ നിയോഗിച്ചിരുന്നെങ്കിലും ജനങ്ങളെ നിയന്ത്രിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.കനത്ത ചൂടും കുടിവെള്ളവിതരണം ഇല്ലാതിരുന്നതും കാണികളെ വലച്ചു.

 

 

ചെന്നൈ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ എയര്‍ഷോ ദുരന്തം;
5 പേര്‍ മരിച്ചു

Share

Leave a Reply

Your email address will not be published. Required fields are marked *