നടിയെ ആക്രമിച്ച കേസ്: വിചാരണ അവസാനഘട്ടത്തില്‍

നടിയെ ആക്രമിച്ച കേസ്: വിചാരണ അവസാനഘട്ടത്തില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ അവസാനഘട്ടത്തില്‍.കേസിലെ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചപ്പോള്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി.നേരത്തെ കേസിന്റെ വിചാരണാ നടപടികള്‍ നടക്കുന്ന സമയങ്ങളില്‍ പൊലീസ് അകമ്പടിയോടെയാണ് പള്‍സര്‍ സുനി കോടതിയില്‍ എത്തിയിരുന്നത് എങ്കില്‍ ഇന്നലെ സ്വതന്ത്രനായി എത്തി എന്നതായിരുന്നു വ്യത്യാസം. ഈ മാസം 20നാണ് പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയത്. പ്രതികളുടെ വിസ്താരം പൂര്‍ത്തിയായാല്‍ കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കലിലേക്കും തുടര്‍ന്ന് വിധിയിലേക്കും പോകും. രണ്ടു മാസത്തിനുള്ളില്‍ തന്നെ കേസില്‍ അന്തിമ വിധി വരാനും സാധ്യതയുണ്ട്.

നേരത്തെ കേസിന്റെ വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും കോടതി വിസ്തരിച്ചിരുന്നു. ഇതിനു പിന്നാലെ പ്രതിഭാഗം സാക്ഷികളുടെ വിസ്താരവും കഴിഞ്ഞ സാഹചര്യത്തിലാണ് ഇന്നു മുതല്‍ പ്രതികളുടെ വിസ്താരം ആരംഭിച്ചത്. ഷൂട്ടിങ്ങിനു ശേഷം തിരികെ വരികയായിരുന്ന നടിയുടെ കാറിനു പിന്നില്‍ വാഹനമിടിപ്പിച്ച് നിര്‍ത്തുകയും അതിക്രമിച്ചു കയറി ലൈംഗികമായി ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു എന്നാണ് കേസ്. നടന്‍ ദിലീപ് കേസില്‍ എട്ടാം പ്രതിയാണ്.

 

 

നടിയെ ആക്രമിച്ച കേസ്: വിചാരണ അവസാനഘട്ടത്തില്‍

Share

Leave a Reply

Your email address will not be published. Required fields are marked *