കെ.എന്‍.എം ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചര്‍ എഡ്യൂക്കേഷന്‍; കോണ്‍വൊക്കേഷന്‍ 21ന്

കെ.എന്‍.എം ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചര്‍ എഡ്യൂക്കേഷന്‍; കോണ്‍വൊക്കേഷന്‍ 21ന്

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന അധ്യാപക പരിശീലന കോഴ്‌സിലെ പഠിതാക്കള്‍ക്കുള്ള കോണ്‍വൊക്കേഷന്‍ പ്രോഗ്രാം 21 ന് (ശനിയാഴ്ച) നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശാസ്ത്രീയമായ പരിശീലനം ലഭിച്ച മദ്‌റസാ അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനായി കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ഡിപ്ലോമ ഇന്‍ മദ്‌റസാ ടീച്ചര്‍ എഡ്യുക്കേഷന്‍ കോഴ്‌സിന്റെ ആദ്യ ബാച്ചാണ് പുറത്തിറങ്ങുന്നത്. സംസ്ഥാനത്ത് 6 സെന്ററുകളിലായി 250 പഠിതാക്കളാണ് ആദ്യ ബാച്ചിലുള്ളത്.
ഫൈനല്‍ പരീക്ഷയില്‍ കോട്ടക്കല്‍ സെന്ററിലെ സുനൈന പി.എം.ഒന്നാം റാങ്കും, എലാങ്കോട് സെന്ററിലെ ഷാക്കിറ.എം രണ്ടാം റാങ്കും, കോട്ടക്കല്‍ സെന്ററിലെ ഫര്‍സാന.പി, എലാംങ്കോട് സെന്ററിലെ ബാസില.കെ എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.
വൊക്കേഷന്‍ പ്രോഗ്രാം കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി അബ്ദുള്ളക്കോയ മദനി ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.പി.പി.അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിക്കും. കെ.എന്‍.എം വൈസ് പ്രസിഡണ്ട് ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യ പ്രഭാഷണവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എം.ടി.അബ്ദുസമദ് സുല്ലമി സനദ് സമര്‍പ്പണവും നടത്തും. ചടങ്ങില്‍ വിദ്യാഭ്യാസ ബോര്‍ഡിന്റെ നവീകരിച്ച വെബ് സൈറ്റിന്റെ ലോഞ്ചിംഗ്, സര്‍ഗമേളയുടെ ലോഗോ പ്രകാശനം, മദ്‌റസാ പാഠപുസ്തകങ്ങളുടെ അധ്യാപക സഹായികളുടെ പ്രകാശനം തുടങ്ങിയവ നടക്കും.
പരിപാടിയില്‍ കെ.എന്‍.എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ, ടി.അബ്ദുല്‍ അസീസ് സുല്ലമി, അബ്ദുല്‍ ഖയ്യൂം പാലത്ത്, എം.ഹംസ മാസ്റ്റര്‍ പുല്ലങ്കോട്, ഡോയ.യു.കെ.മുഹമ്മദ്, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി. ഇ.കെ.എം.പന്നൂര്‍, ടി.അബൂബക്കര്‍ നന്മണ്ട. എന്‍.പിഅബ്ദുല്‍ ഗഫൂര്‍ ഫാറൂഖി, ശമീം സ്വലാഹി മടവൂര്‍, റഫീഖ് കൊടിയത്തൂര്‍, ഡോ.പി.എം.എ വഹാബ് എന്നിവര്‍ പങ്കെടുക്കും.

 

കെ.എന്‍.എം ഡിപ്ലോമ ഇന്‍ മദ്‌റസ ടീച്ചര്‍ എഡ്യൂക്കേഷന്‍;
കോണ്‍വൊക്കേഷന്‍ 21ന്

Share

Leave a Reply

Your email address will not be published. Required fields are marked *