ഹിസ്ബുള്ള വാങ്ങിയ പേജറില്‍ മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്‌ഫോടക വസ്തു

ഹിസ്ബുള്ള വാങ്ങിയ പേജറില്‍ മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്‌ഫോടക വസ്തു

ജറുസലം: ലബനനില്‍ പൊട്ടിത്തെറിച്ച തായ്‌വാന്‍ നിര്‍മ്മിത പേജറുകളില്‍ മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്‌ഫോടക വസ്തു. തയ്വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ നിര്‍മിച്ച 5,000 പേജറുകളാണ് ഹിസ്ബുല്ല ഗ്രൂപ്പ് ഓര്‍ഡര്‍ ചെയ്തത്.തായ്പേയ് ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ബ്രാന്‍ഡ് ഉപയോഗിക്കാന്‍ അവകാശമുള്ള യൂറോപ്പിലെ ഒരു കമ്പനിയാണ് സ്ഫോടനത്തിന് ഉപയോഗിച്ച പേജറുകള്‍ നിര്‍മിച്ചതെന്ന് ഗോള്‍ഡ് അപ്പോളോ സ്ഥാപകന്‍ ഹ്‌സു ചിങ്- കുവാങ് പറഞ്ഞു. ലബനനിലുടനീളം നിരവധി പേജറുകളാണ് പൊട്ടിത്തെറിച്ചത്. 9 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
ഇസ്രയേലിന്റെ ലൊക്കേഷന്‍ ട്രാക്കിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള പുതിയ മാര്‍ഗമായാണ് ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാര്‍ഗമായ പേജറുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വളരെ ചെറിയ, എളുപ്പം കണ്ടുപിടിക്കാന്‍ കഴിയാത്ത സ്‌ഫോടക വസ്തു നിറച്ചഒരു ബോര്‍ഡ് പേജറുകളില്‍ മൊസാദ് വെച്ചിരുന്നു.സ്‌ഫോടകവസ്തുക്കള്‍ സജീവമാക്കാന്‍ കോഡ് ചെയ്ത സന്ദേശം അയച്ചപ്പോഴാണ് മൂവായിരം പേജറുകള്‍ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ട്.സ്‌ഫോടനത്തില്‍ നിരവധി ഹിസ്ബുല്ല അംഗങ്ങള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പേജറുകള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടുപ്പിലാണ് വലിയ തോതിലുള്ള പരുക്കുകള്‍ സംഭവിച്ചത്.ഹിസ്ബുല്ല നേരിടുന്ന ഏറ്റവും വലിയ ഇന്റലിജന്‍സ് പരാജയമായിരിക്കും ഇത്.
ഫോണുകള്‍ ഇസ്രയേലി ചാരന്മാരേക്കാള്‍ അപകടകരമാണെന്നും അവ തകര്‍ക്കുകയോ കുഴിച്ചിടുകയോ ഇരുമ്പുപെട്ടിയില്‍ പൂട്ടുകയോ ചെയ്യണമെന്ന് ഫെബ്രുവരി 13ന് ടെലിവിഷന്‍ പ്രസംഗത്തില്‍ ഹിസ്ബുല്ല ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ ഹസന്‍ നസ്റല്ല കര്‍ശനമായി താക്കീത് ചെയ്തിരുന്നു. ഇതിനുപകരമായാണ് പേജറുകള്‍ വിതരണം ചെയ്തത്.

 

 

ഹിസ്ബുള്ള വാങ്ങിയ പേജറില്‍ മൊസാദ് ഒളിപ്പിച്ചത് 3 ഗ്രാം സ്‌ഫോടക വസ്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *