അതിരുവിട്ട ആഘോഷം; ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

അതിരുവിട്ട ആഘോഷം; ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

കോഴിക്കോട്: അതിരുവിട്ട ഓണാഘോഷത്തിന്റെ പേരില്‍ കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.നടുറോഡില്‍ വാഹനവുമായി നടത്തിയ അഭ്യാസമാണ് മോട്ടോര്‍ വാഹന നടപടിക്ക് വിധേയമായത്. എന്തൊക്കെ മുന്നറിയിപ്പ് നല്‍കിയാലും ആഘോഷ വേളകളില്‍ വാഹനവുമായി ആഭാസത്തരങ്ങള്‍ കാണിക്കുന്നത് പതിവ് കാഴ്ചയാണ്.കോളേജ് ക്യാംപസിന് പുറത്ത് പൊതുനിരത്തിലൂടെയാണ് ഫറൂഖ് കോളേജിലെ വിദ്യാര്‍ഥികള്‍ റോഡിലെ മറ്റ് വാഹനങ്ങളെ പോലും അപകടത്തിലാക്കുന്ന തരത്തില്‍ അഭ്യാസം നടത്തിയത്. മറ്റ് വാഹനങ്ങളും കാല്‍നട യാത്രക്കാരും കടന്നുപോകുന്ന വഴിയിലൂടെയാണ് വിദ്യാര്‍ഥികള്‍ ആഘോഷത്തിന്റെ പേരിലുള്ള ആഭാസം നടത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് എം.വി.ഡി. കേസെടുത്തിരിക്കുന്നത്.

ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാര്‍ഥികള്‍ നിരത്തുകളില്‍ ഇറങ്ങിയത്. വാഹനത്തിന്റെ ഡോറുകളില്‍ ഇരുന്നും മുകളില്‍ ഇരുന്നുമെല്ലാമായിരുന്നു യാത്ര. ഈ സമയത്ത് വാഹനമോടിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നോയെന്നാണ് ആദ്യം പരിശോധിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഉണ്ടെങ്കില്‍ ഇത് റദ്ദാക്കുന്നതിലേക്കും ഇല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുന്നതിലേക്കും മോട്ടോര്‍ വാഹനവകുപ്പ് കടന്നേക്കും.ഫോക്സ്വാഗണ്‍ പോളോ, ഔഡി, മഹീന്ദ്ര ഥാര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ തുടങ്ങി രൂപമാറ്റം വരുത്തിയതും അല്ലാത്തതുമായി നിരവധി വാഹനങ്ങളുമായാണ് വിദ്യാര്‍ഥികള്‍ നിരത്തുകളിലേക്ക് ഇറങ്ങിയത്. ഈ മേഖലയില്‍ ഗതാഗത തടസം ഉള്‍പ്പെടെ ഉണ്ടാക്കിയായിരുന്നു ആഘോഷമെന്നും റിപ്പോര്‍ട്ടുണ്ട്.

 

 

അതിരുവിട്ട ആഘോഷം; ഫറൂഖ് കോളേജിലെ
വിദ്യാര്‍ഥികള്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *