അനധികൃത സ്വത്ത് സമ്പാദനം: അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ;ചെയ്ത് ഡിജിപി

അനധികൃത സ്വത്ത് സമ്പാദനം: അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ;ചെയ്ത് ഡിജിപി

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എ ആരോപിച്ച അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം തുടങ്ങി, അന്‍വറിന്റെമൊഴിയിലാണ് അന്വേഷണ ശുപാര്‍ശ. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇന്ന് തീരുമാനം എടുത്തേക്കും.ഡിജിപി സര്‍ക്കാരിന് സമര്‍പ്പിച്ച ശുപാര്‍ശ വിജിലന്‍സിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത കേസ് അന്വേഷിക്കും.
സ്വര്‍ണക്കടത്ത് കേസ്, റിദാന്‍ വധം, തൃശ്ശൂര്‍ പൂരം അലങ്കോലമാക്കല്‍ തുടങ്ങി മറ്റ് ആരോപണങ്ങളില്‍ അജിത് കുമാറിന്റെ മൊഴി ഡിജിപി നേരിട്ട് രേഖപ്പെടുത്തും. ഇന്നോ നാളെയോ നോട്ടീസ് നല്‍കും. ഓണത്തിന് ശേഷമുള്ള ദിവസമായിരിക്കും എം.ആര്‍.അജിത് കുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെടുക.

 

 

 

അനധികൃത സ്വത്ത് സമ്പാദനം: അജിത്കുമാറിനെതിരെ
വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ;ചെയ്ത് ഡിജിപി

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *