സ്വീകരണം നല്‍കി

സ്വീകരണം നല്‍കി

കോഴിക്കോട്: അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് കോഴിക്കോട് ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട വെസ്റ്റ്ഹില്‍ അനാഥമന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവ പുരിക്ക് അനാഥമന്ദിര സമാജം സ്വീകരണം നല്‍കി. സമാജം പ്രസിഡന്റ് ഷനൂബ് താമരക്കുളം ഉദ്ഘാടനം നിര്‍വ്വഹിക്കുകയും സുധീഷ് കേശവപുരിയെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. അനാഥ മന്ദിര സമാജത്തിന്റെ പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. സമാജം വൈസ് പ്രസിഡന്റ് അഡ്വ. എം രാജന്‍ അധ്യക്ഷത വഹിച്ചു.
ജോ. സെക്രട്ടറി വി ആര്‍ രാജു ട്രഷറര്‍ കെ. ബിനുകുമാര്‍ സൂപ്രണ്ട് റീജാബായ്, അന്‍വര്‍ സാദത്ത് , രാജേഷ് ആലമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

 

 

 

സ്വീകരണം നല്‍കി

 

Share

Leave a Reply

Your email address will not be published. Required fields are marked *