വാഷിങ്ടന്‍:പ്രധാനമന്ത്രി നരേന്ദ്ര മോദി ഞാന്‍ വെറുക്കുന്നില്ല അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വാഷിങ്ടന്‍ ഡിസിയിലെ ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങള്‍ ചിലപ്പോള്‍ അദ്ഭുതപ്പെട്ടേക്കാം. പക്ഷേ ഞാന്‍ യഥാര്‍ഥത്തില്‍ മോദിയെ വെറുക്കുന്നില്ല. അദ്ദേഹത്തിന് ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാന്‍ അതിനോട് യോജിക്കുന്നില്ല. എന്നുകരുതി അദ്ദേഹത്തെ വെറുക്കുന്നുമില്ല.
ശരിക്കുപറഞ്ഞാല്‍ പലപ്പോഴും എനിക്കദ്ദേഹത്തോട് സഹാനുഭൂതി തോന്നാറുണ്ട്. അദ്ദേഹത്തെ ശത്രുവായി കാണുന്നില്ല. എനിക്കും അദ്ദേഹത്തിനും വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്.എതിരാളിയായി കാണുക ക്രിയാത്മകമല്ലെന്നും രാഹുല്‍ പറഞ്ഞു. മോദി മാനസിക സംഘര്‍ഷം അനുഭവിക്കുന്നുണ്ടെന്നും ദൈവത്തോട് നേരിട്ട് താന്‍ സംവദിക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ട നിമിഷം മുതല്‍ അദ്ദേഹം തകരുകയായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 3 ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ യുഎസില്‍ എത്തിയത്.
മോദിയെ ഞാന്‍ വെറുക്കുന്നില്ല അദ്ദേഹത്തിന്റെയും എന്റെയും വ്യത്യസ്ത വീക്ഷണം;രാഹുല്‍