കെപിഎസി പ്ലാറ്റിനം ജൂബിലിയും ‘ഉമ്മാച്ചു’ നാടകം അരങ്ങേറ്റവും ഇന്ന്

കെപിഎസി പ്ലാറ്റിനം ജൂബിലിയും ‘ഉമ്മാച്ചു’ നാടകം അരങ്ങേറ്റവും ഇന്ന്

വടകരയില്‍:മലയാള നാടകവേദിയുടെ ഗതി നിര്‍ണയിച്ച കെ.പി.എ.സി എന്ന കലാ പ്രസ്ഥാനം പ്ലാറ്റിനം ജൂബിലി നിറവില്‍. രാഷ്ട്രീയ ചരിത്രപഥങ്ങളില്‍ ജ്വലിച്ചുനില്‍ക്കുന്ന കെ.പി.എ.സിയുടെ 75 -ാം വാര്‍ഷികവും തോപ്പില്‍ ഭാസി എന്ന അതുല്യ നാടക പ്രതിഭയുടെ ജന്‍മശതാബ്ദി ആഘോഷവും ഇന്ന് വടകര ടൗണ്‍ഹാളില്‍ നടക്കുകയാണ്. കെ.പി.എ.സിയുടെ അറുപത്തി ഏഴാമത് നാടകമായ ഉറൂബിന്റെ ‘ഉമ്മാച്ചു’വിന്റെ അരങ്ങേറ്റവും ചടങ്ങിന്റെ ഭാഗമായി നടക്കും.
രാവിലെ 9.30 ന് ‘കേരളത്തിന്റെ സാംസ്‌കാരിക നവേവാത്ഥാനവും കെ.പി.എ.സിയും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ എഴുത്തുകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യും. പി. ഹരീന്ദ്രനാഥ്, ബൈജു ചന്ദ്രന്‍, ഇ.പി.രാജഗോപാലന്‍, സജയ് കെ വി തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ മുതിര്‍ന്ന നാടക പ്രവര്‍ത്തകരെ ആദരിക്കും. ഗായകന്‍ വി.ടി.മുരളി പരിപാടി ഉദ്ഘാടനം ചെയ്യും. തോപ്പില്‍ ഭാസിയുടെട മകള്‍ മാല തോപ്പില്‍ മുഖ്യാതിഥിയാകും. ഇ.വി.വത്സന്‍, ഗിരിജ കായലാട്ട്, എല്‍സി സുകുമാരന്‍, അജിത നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം 2.30 ന് നടക്കുന്ന തോപ്പില്‍ ഭാസി അനുസ്മരണം ചലച്ചിപ്രത സംവിധായകന്‍ വിനയന്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ വിജയന്‍ എം.എല്‍.എ, തോപ്പില്‍ ഭാസിയുടെ മക്കളായ സുരേഷ് തോപ്പില്‍, സോമന്‍ തോപ്പില്‍ എന്നിവര്‍ സംബന്ധിക്കും. തുടര്‍ന്ന് കെ.പി.എ.സി നാടക ഗാനങ്ങള്‍ കോര്‍ത്ത്തിണക്കിയ ‘ഗാനമാലിക’ അരങ്ങേറും .
വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ കെ.പി.എ.സി.യുടെ പുതിയ നാടകം ‘ഉമ്മാച്ചു’ നാടകാവതരണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. കെ.പി.എസി. പ്രസിഡന്റും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. സുവനീര്‍ പ്രകാശനം വടകര നഗരസഭ ചെയര്‍ പേഴ്‌സണ്‍ കെ പി.ബിന്ദു, യു.എല്‍.സി.സി.എസ് ചെയര്‍മാന്‍ പാലേരി രമേശന് നല്‍കി നിര്‍വ്വഹിക്കും. കെ .പി.എ.സി സെക്രട്ടറി അഡ്വ. എ.ഷാജഹാന്‍, ടി.വി.ബാലന്‍, കെ കെ ബാലന്‍ മാസ്റ്റര്‍, ടി.പി.ഗോപാലന്‍ മാസ്റ്റര്‍, പുറന്തോടത്ത് സുകുമാരന്‍, അഡ്വ. സി.വിവേനാദന്‍ ടി.വി. ബാലകൃഷ്ണന്‍, ബാബു പറമ്പത്ത്, ടി.എന്‍.കെ ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകാവിഷ്‌കാരം നിര്‍വ്വഹിച്ചിരിക്കുന്നത്. സംവിധാനം മനോജ് നാരായണന്‍.

 

 

കെപിഎസി പ്ലാറ്റിനം ജൂബിലിയും
‘ഉമ്മാച്ചു’ നാടകം അരങ്ങേറ്റവും ഇന്ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *