കോഴിക്കോട് : തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം (ഡിജി കേരളം )പദ്ധതിയുടെ രണ്ടാം ഘട്ടമായ വളണ്ടിയര്‍ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി പ്രമീള ഉദ്ഘാടനം ചെയ്തു. ഡിജിറ്റല്‍ സര്‍വ്വേയിലൂടെ കണ്ടെത്തിയ പഠിതാക്കളെ മൂന്ന് മൊഡ്യുളുകളിലായി പതിനഞ്ചു ആക്ടിവിറ്റികള്‍ പരിശീലിപ്പിച്ചു. നവംബര്‍ ഒന്നിന് കേരളം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന പദ്ധതിയാണ് ഡിജി കേരളം. നൂറ് വളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിിരം സമിതി ചെയര്‍ പേഴ്സണ്‍ കെ ജി പ്രജിത അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ പി ബിന്ദു, വി ഗിരീഷ്, പി നൗഷാദ്, കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്സണ്‍ റീഷ്മ വിനോദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഡിജി കേരളം കോര്‍ഡിനേറ്റര്‍ ഗിരീഷ് ആമ്പ്ര, ചേളന്നൂര്‍ ബ്ലോക്ക് ആര് ജി എസ് എ കോര്‍ഡിനേറ്റര്‍ നവീന്‍, കില റിസോഴ്സ് പേഴ്സണ്‍ സവിത എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് ചിത്ര വിജയന് സ്വാഗതവും സാക്ഷരത പ്രേരക് ശാന്തി ഇ ടി നന്ദിയും പറഞ്ഞു.