സപ്ലൈകോ ഓണച്ചന്ത ഇന്നുമുതല്‍ ചില സാധനങ്ങളുടെ വില കൂടും

സപ്ലൈകോ ഓണച്ചന്ത ഇന്നുമുതല്‍ ചില സാധനങ്ങളുടെ വില കൂടും

കോട്ടയം: സപ്ലൈകോ ഓണച്ചന്ത ഇന്നുമുതല്‍ ആരംഭിക്കും. ഓണച്ചന്ത ഇന്ന് (വ്യാഴാഴ്ച)തുടങ്ങുമ്പോള്‍ പുതിയവില നിലവില്‍വരും.ജില്ലാകേന്ദ്രങ്ങളി രാവിലെ പുതിയവില എത്തും. പഞ്ചസാര, മട്ടയരി എന്നിവയുടെ വിലയാണ് കൂടുക. പഞ്ചസാര കിലോഗ്രാമിന് 27-ല്‍നിന്ന് 33 രൂപയാകും.

മട്ടയരി 30-ല്‍നിന്ന് 33 രൂപയും. ചെറുപയര്‍ 93-ല്‍നിന്ന് 90 ആയും ഉഴുന്ന് 95-ല്‍നിന്ന് 90 ആയും വറ്റല്‍മുളക് 82-ല്‍നിന്ന് 78 ആയും കുറയ്ക്കും. പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നാണ് സപ്ലൈകോയുടെ വിലയിരുത്തല്‍. മാറ്റത്തിന് ഭക്ഷ്യവകുപ്പ് അംഗീകാരം നല്‍കി.

ഏജന്‍സികള്‍ വില കൂട്ടി വാങ്ങുന്ന സാഹചര്യത്തില്‍ വര്‍ധനകൂടാതെ മുന്നോട്ടുപോകാനാകില്ലെന്ന് സപ്ലൈകോയുടെ വിശദീകരണം.വിലവ്യത്യാസത്തിന് അനുമതിനല്‍കേണ്ട സാഹചര്യമാണെന്ന് മന്ത്രി ജി.ആര്‍. അനിലും പ്രതികരിച്ചു.ഓണച്ചന്തകള്‍ക്ക് ഒരുക്കം നടക്കുന്നതിനിടെ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച 205 കോടി ഇതേവരെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. പണംവൈകില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. ഓണംഫെയറിലെ സബ്‌സിഡിരഹിത ഉത്പന്നങ്ങള്‍ക്കുള്ള അധികവിലക്കുറവ് സപ്ലൈകോയുടെ സാമ്പത്തികസ്ഥിതിക്ക് ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.

200 ഉത്പന്നങ്ങളാണ് ഈ വിഭാഗത്തിലുള്ളത്. ഇവയ്ക്ക് സ്ഥാപനംനല്‍കുന്ന വിലക്കുറവിനുപുറമേ ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ വാങ്ങിയാല്‍ 10 ശതമാനം അധികം വിലക്കുറവും ലഭിക്കും.

 

 

സപ്ലൈകോ ഓണച്ചന്ത ഇന്നുമുതല്‍
ചില സാധനങ്ങളുടെ വില കൂടും

Share

Leave a Reply

Your email address will not be published. Required fields are marked *