കോഴിക്കോട്: പത്രപ്രവര്‍ത്തക പെന്‍ഷന്‍ തുക 20,000 രൂപയായി വര്‍ധിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ജീവിതച്ചെലവ് വര്‍ധിച്ച സാഹചര്യത്തില്‍ നിലവിലെ തുക വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്.
പെന്‍ഷന്‍ വിതരണത്തിലെ അപാകതകളും പരിഹരിക്കണം. സെക്രട്ടറിയേറ്റിലെ പെന്‍ഷന്‍ സെക്ഷന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുഴുവന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും കേന്ദ്രസര്‍ക്കാര്‍ കൂടി പെന്‍ഷന്‍ പ്രഖ്യാപിക്കണം. ഇ.പി.എഫ് ഹയര്‍ ഓപ്ഷന്‍ സംബന്ധിച്ച പരാതികളും പരിഹരിക്കണമെന്നും ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ് രാകേഷ് വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ പി.വി നജീബ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ രജി ആര്‍. നായര്‍ അനുശോചന പ്രമേയവും എ. മുഹമ്മദ് അസ്ലം സംഘടനാ പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറി അഞ്ജന ശശി, ജില്ലാ റിട്ടേണിംഗ് ഓഫീസര്‍ എ.വി ഫര്‍ദിസ്, ജില്ലാ ജോ. സെക്രട്ടറി എം.ടി വിധുരാജ്, സനോജ് കുമാര്‍ ബേപ്പൂര്‍, ടി. മുംതാസ്, സാനു ജോര്‍ജ് തോമസ്, സി. പ്രജോഷ്‌കുമാര്‍, കെ.പി സജീവന്‍, ഹരികൃഷ്ണന്‍, ഹാഷിം എളമരം, പി. വിപുല്‍നാഥ്, ഹാരിസ് മടവൂര്‍, എം.വി ഫിറോസ്, മനു റഹ്‌മാന്‍, സയ്യിദ് അലി ശിഹാബ്, സി.വി ഗോപാലകൃഷ്ണന്‍, കെ.സി റിയാസ്, പി.വി അരവിന്ദാക്ഷന്‍, നി
പത്രപ്രവര്‍ത്തക പെന്‍ഷന്‍ തുക 20,000 രൂപയായി വര്‍ധിപ്പിക്കണം: കെ.യു.ഡബ്ല്യു.ജെ