ടി പി യെന്ന വിശ്വസ്തനെക്കുറിച്ച്

ടി പി യെന്ന വിശ്വസ്തനെക്കുറിച്ച്

കോഴിക്കോട് ജില്ലയിലെ കീഴരിയൂരിലെ നമ്പ്രത്തുകരയില്‍ ഉണ്ണിച്ചിരാംവീട്ടില്‍ ശങ്കരന്റേയും മാണിക്യത്തിന്റെയും മകനായി 1949 ജൂണ്‍ 15-ന് ജനിച്ചു. നമ്പ്രത്തുകര എ.യു.പി, കൊയിലാണ്ടി ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍, നടുവത്തൂര്‍ ശ്രീ വാസുദേവാശ്രമം യൈാണ് സിപിഎമ്മിലേക്കെത്തിയത്. കേരള വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനായിരിക്കെ 1968-ലാണ് സിപിഎം അംഗമായത്. 1970-ല്‍ എസ്എഫ്‌ഐ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായും കെ.എസ്.വൈ.എഫിന്റെയും ട്രേഡ് യൂണിയന്റെയും സജീവപ്രവര്‍ത്തകനായതോടെ ജനശ്രദ്ധ പിടിച്ചു പറ്റി. പാര്‍ട്ടി പ്രവര്‍ത്തകനായിരിക്കെ 1970-ലെ കുടികിടപ്പ് സമരത്തിനും 1972-ലെ മിച്ച ഭൂമി സമരത്തിനും നേതൃത്വം നല്‍കി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പേരാമ്പ്ര എസ്റ്റേറ്റിലെ സി.ഐ.ടി.യു യൂണിയന്‍ സെക്രട്ടറിയായിരുന്ന ടി പി 1976 അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റുചെയ്യപ്പെടുകയും ക്രൂരമായ മര്‍ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. 18 ദിവസം പേരാമ്പ്ര സ്റ്റേഷന്‍ ലോക്കപ്പിലും മൂന്നുമാസത്തോളം കോഴിക്കോട് ജില്ലാ ജയിലിലുമായിരുന്നു.ചെത്ത്‌തൊഴിലാളി യൂണിയന്റെയും മദ്യവ്യവസായ തൊഴിലാളി യൂണിയന്റെയും താലൂക്ക്- സംസ്ഥാന ഭാരവാഹി, സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി, ടെക്‌സ് ഫെഡ് ചെയര്‍മാന്‍, മോട്ടോര്‍ എന്‍ജീനീയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സി.പി.എം കീഴരിയൂര്‍ ലോക്കല്‍ കമ്മറ്റി അംഗം, കടിയങ്ങാട് ലോക്കല്‍ സെക്രട്ടറി, ബാലുശേരി, പേരാമ്പ്ര ഏരിയാ സെക്രട്ടറി, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ പദവികളിലൂടെയാണ് നേതൃനിരയിലേക്കെത്തിയത്. 2004 മുതല്‍ 2014 വരെ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനം അലങ്കരിച്ചു.പേരാമ്പ്ര നിയോജക മണ്ഡലത്തില്‍നിന്ന് 2001-ലും 2016-ലും 2021-ലും നിയമസഭയിലെത്തിയ ടി.പി, ഒന്നാം പിണറായി മന്ത്രിസഭയില്‍ തൊഴില്‍, എക്‌സൈസ് വകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ വര്‍ക്കിങ് കമ്മറ്റി അംഗവുമാണ്.സൗമ്യമായ പെരുമാറ്റവും നേതൃപാടവവും ടി.പി രാമകൃഷ്ണനെ ജനങ്ങള്‍ക്കിടയിലും എല്ലാം സ്വീകാര്യനാക്കിയത്.വര്‍ഷങ്ങളുടെ രാഷ്ട്രീയ പാരമ്പര്യവും പരിചയസമ്പത്തും അദ്ദേഹത്തിന് തുണയാകുമെന്ന് പ്രതീക്ഷിക്കാം. ഭാര്യ എം.കെ.നളിനി, മക്കള്‍ രാജുലാല്‍ ടി.പി, രഞ്ജിനി ടി.പി.

 

 

ടി പി യെന്ന വിശ്വസ്തനെക്കുറിച്ച്

Share

Leave a Reply

Your email address will not be published. Required fields are marked *