ഇ.പിക്ക് പകരം ടി.പി

ഇ.പിക്ക് പകരം ടി.പി

ടി.പിരാമകൃഷ്ണന്‍ പുതിയ എല്‍ഡിഎഫ് കണ്‍വീനര്‍

 

തിരുവനന്തപുരം: എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റി പകരം ടി.പി. രാമകൃഷ്ണന്‍ പുതിയ കണ്‍വീനറായി.സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇ.ടി ഒഴിവായി. പകരം സെക്രട്ടേറിയറ്റ് അംഗം ടി.പി രാമകൃഷ്ണനാണ് പുതിയ കണ്‍വീനറെന്നും ഗോവിന്ദന്‍ വിശദീകരിച്ചു. പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിയുടെ സ്ഥാനം തെറിപ്പിക്കുന്നതിലേക്ക് പാര്‍ട്ടിയെ എത്തിച്ചത്

തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി ജയരാജന്‍ നടത്തിയ പ്രസ്താവനകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഇവ പരിഗണിച്ചുകൊണ്ടാണ് മാറ്റത്തിന് തീരുമാനമെടുത്തതെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് ധാരണയുണ്ടാവുകയും ശനിയാഴ്ച ചേര്‍ന്ന സി.പി.എം. സംസ്ഥാന സമിതി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ബി.ജെ.പി. നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസം കൂടിക്കാഴ്ച ഇ.പി സ്ഥിരീകരിച്ചതും സി.പിഎമ്മിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതാണ് ഇ.പിയുടെ സ്ഥാന നഷ്ടത്തിലേക്ക് നയിച്ചത്.

 

ഇ.പിക്ക് പകരം ടി.പി

Share

Leave a Reply

Your email address will not be published. Required fields are marked *