ഹരിത ഭവനം ശില്‍പശാല ഉദ്ഘാടനം ചെയ്തു

ഹരിത ഭവനം ശില്‍പശാല ഉദ്ഘാടനം ചെയ്തു

വട്ടോളി: കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും സംയുക്തമായി നിറവ് സീറോ വേയ്സ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിത ഭവനം’ പദ്ധതിയുടെ ഭാഗമായി കുന്നുമ്മല്‍ ഉപജില്ലയിലെ പ്രൈമറി അധ്യാപകര്‍ക്കുള്ള ശില്പശാല കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. വട്ടോളി ബി ആര്‍ സി ഹാളില്‍ നടന്ന ചടങ്ങില്‍ കുന്നുമ്മല്‍ എ ഇ ഒ അബ്ദുറഹ്‌മാന്‍ അധ്യക്ഷയായി. പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് വടയക്കണ്ടി നാരായണന്‍ പദ്ധതി വിശദീകരിച്ചു. ബി പി സി എം ടി പവിത്രന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി സെഡ് എ സല്‍മാന്‍, ഹരിത ഭവനം കുന്നുമ്മല്‍ ഉപജില്ല ജില്ലാ കോഡിനേറ്റര്‍ ബിജോയ് പി മാത്യു, പിപി ദിനേശന്‍, കെപി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബാബു പറമ്പത്ത് ശില്പശാല നയിച്ചു. മാലിന്യമുക്ത നവ കേരളത്തിന്റെയും ശുചിത്വമിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുന്നുമ്മല്‍ ഉപജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ബിജോയ് മാത്യു, കെപി സുരേഷ് എന്നിവര്‍ കോഡിനേറ്റര്‍മാരും ഉപജില്ലയിലെ 8 ഗ്രാമപഞ്ചായത്ത് പരിധിയിലെയും ഓരോ അധ്യാപകര്‍ അംഗങ്ങളും ആയി സമിതി രൂപീകരിച്ചു.
മാലിന്യ സംസ്‌കരണം, ഊര്‍ജ്ജ സംരക്ഷണം, ജലസംരക്ഷണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളില്‍ സ്വയം പര്യാപ്തമായ യൂണിറ്റുകള്‍ ആക്കി നമ്മുടെ വീടുകളെ മാറ്റുന്ന പദ്ധതിയാണ് ഇത്. ജില്ലയിലെ മുഴുവന്‍ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും വീടുകള്‍ ഹരിതഭവനങ്ങളും വിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളും ആക്കി മാറ്റുകയാണ് ചെയ്യുക. പദ്ധതിയുടെ നടത്തിപ്പിനായി ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ശില്പശാലകള്‍ കോഴിക്കോട്, വടകര, താമരശ്ശേരി വിദ്യാഭ്യാസgurated ,the workshop ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്തിയിരുന്നു. 6 ഉപജില്ലകളിലെ പ്രൈമറി അധ്യാപകര്‍ക്കുള്ള ശില്പശാലയും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശില്പശാലകളില്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരം 2500ലേറെ ഹരിതഭവനങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ആയിരം ഹരിത ഭവനങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞദിവസം കോഴിക്കോട് സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് ജില്ലാ കലക്ടര്‍ നിര്‍വഹിച്ചിരുന്നു.

 

 

 

ഹരിത ഭവനം ശില്‍പശാല ഉദ്ഘാടനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *