കോഴിക്കോട് : ഇന്ത്യയുടെ ദേശീയ കായിക ദിനത്തില്‍ (ഓഗസ്റ്റ് 29 )പരപ്പില്‍ എം.എം.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കായികമേള ‘ഒളിമ്പ്യ 2024’ സൗത്ത് ബീച്ച് കോതി മിനി സ്റ്റേഡിയത്തില്‍ വെച്ച് നടന്നു.ആധുനിക കാലഘട്ടത്തില്‍ രാജ്യത്തിന്റെ സര്‍വ്വ മേഖലയിലുമുള്ള പുരോഗതികള്‍ക്കും,നേട്ടങ്ങള്‍ക്കും പിന്നില്‍ നിരന്തരമായ കഠിനാധ്വാനം കൊണ്ട് അഭിമാനമായി മാറിയ ഒട്ടേറെ കായിക താരങ്ങളുടെയും പങ്ക് ഏറെ മഹത്വരമാണെന്നും,ആ പാതയിലേക്ക് മികച്ച കായികക്ഷമതയുള്ള വിദ്യാര്‍ത്ഥി സമൂഹം വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യ ഘടകമാണെന്നും കാലിക്കറ്റ് എഫ്.സി ഫുട്ബോള്‍ മുഖ്യ പരിശീലകന് ഇയാന്‍ ഗില്ലന്‍(ഓസ്ട്രേലിയ) ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ മികച്ച കായിക ക്ഷമത കൈവരിച്ച് മുന്നേറുന്നത് രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂള്‍ പി.ടി.എ ഉപാധ്യക്ഷന്‍ കെ.വി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.കാലിക്കറ്റ് എഫ്.സി ഉപ പരിശീലകനും,കേരള ടീം സന്തോഷ് ട്രോഫി മുഖ്യ പരിശീലകനുമായ ബിബി തോമസ്,മുന്‍ കേരള ബ്ലാസ്റ്റേഴ്സ്,ജംഷെഡ്പൂര്‍ എഫ്.സി ടീം,നിലവില്‍ കാലിക്കറ്റ് എഫ്.സിക്ക് വേണ്ടി ബൂട്ടണിഞ്ഞ് കൊണ്ടിരിക്കുന്ന കരീബിയന്‍ വെറ്ററന്‍ താരവുമായ കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട്, 2020-21 വര്‍ഷത്തെ സന്തോഷ് ട്രോഫി കേരള സംസ്ഥാന ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റനും, നിലവില്‍ കാലിക്കറ്റ് എഫ്.സി താരവുമായ ജിജോ ജോസഫ് ടുട്ടു, മുന്‍ കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം എഫ്.സി,നിലവില്‍ കാലിക്കറ്റ് എഫ്.സി ഫുട്ബോള്‍ താരവുമായ അബ്ദുല്‍ ഹഖ്, കാലിക്കറ്റ് എഫ്.സി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുമായ വലീദ് പാലാട്ട്,സ്കൂള്‍ പ്രിന്‍സിപ്പാള്‍മാരായ ജലീല്‍ കെ.കെ, ഹാഷിം പി.പി, ഹെഡ്മാസ്റ്റര് സി.സി ഹസന്, സ്കൂള്‍ പി.ടി.എ സ്പോട്സ് കമ്മിറ്റി ചെയര്മാന് സാദിഖ് ബേപ്പൂര്‍,മദര്‍ പി.ടി.എ ചെയര്‍പേഴ്സണ്‍ ആശാ അഫ്സല്,കായികാധ്യാപകരായ എം.ടി ഷമീം,സി.പി സാബിത് എന്നിവര്‍ സംബന്ധിച്ചു.
രാജ്യത്തിന്റെ സര്വ്വതോന്മുഖ പുരോഗതിക്ക് കായിക ക്ഷമതയുള്ള വിദ്യാര്‍ത്ഥി സമൂഹം വളര്‍ന്ന് വരണം:ഇയാന്‍ ഗില്ലന്‍