കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി.ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ബി.എല്‍.അരുണിന്

കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി.ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് ബി.എല്‍.അരുണിന്

കോഴിക്കോട്: 2023ലെ ടെലിവിഷന്‍ ജനറല്‍ മികച്ച റിപ്പോര്‍ട്ടിങിനുള്ള കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രഖ്യാപിച്ച പി.ഉണ്ണികൃഷ്ണന്‍ അവാര്‍ഡ് മനോരമ ന്യൂസ് പാലക്കാട് സീനിയര്‍ കറസ്‌പോണ്ടന്റ് ബി.എല്‍ അരുണിന്.2023 ഒക്ടോബര്‍ 15ന് സംപ്രേഷണം ചെയ്ത പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി വിശ്വജിത്തിന്റെ കായിക അക്കാദമിയെക്കുറിച്ചുള്ള വാര്‍ത്തയ്ക്കാണ് പുരസ്‌കാരം. പി.ടി.ഐ ജനറല്‍ മാനേജരായിരുന്ന പി.ഉണ്ണികൃഷ്ണന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ കുടുംബവും കാലിക്കറ്റ് പ്രസ്‌ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

 

 

 

കാലിക്കറ്റ് പ്രസ്‌ക്ലബിന്റെ പി.ഉണ്ണികൃഷ്ണന്‍
അവാര്‍ഡ് ബി.എല്‍.അരുണിന്

Share

Leave a Reply

Your email address will not be published. Required fields are marked *