‘മലബാര്‍ കുടിയേറ്റവും മുസ്‌ലീങ്ങളും’ പുസ്തക പ്രകാശനം 31ന്

‘മലബാര്‍ കുടിയേറ്റവും മുസ്‌ലീങ്ങളും’ പുസ്തക പ്രകാശനം 31ന്

കാരശ്ശേരി :മലബാറിലെ മുസ്‌ലീങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം വിഷയമാക്കി ഈന്തുങ്കല്‍ ഷാഹുല്‍ ഹമീദ് രചിച്ച മലബാര്‍ കുടിയേറ്റവും മുസ് ലീങ്ങളും എന്ന പുസ്തകത്തിന്റെ പ്രകാശനം 31ന്(ശനിയാഴ്ച) 4 മണിക്ക് നടക്കും.നോര്‍ത്ത് കാരശ്ശേരിയില്‍ കാരശ്ശേരി ബാങ്ക് ഓഡിറ്റോ
റിയത്തില്‍ നടക്കുന്ന സമ്മേളനം അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യും. ഒ.അബ്ദുറഹിമാന്‍ പുസ്തക പ്രകാശനം നിര്‍വഹിക്കും. സി.പി. ചെറിയമുഹമ്മദ് ഏറ്റുവാങ്ങും.സോ:അബ്ബാസ് അലി പുസ്തക സമര്‍പ്പണം നടത്തും. എ.പി.മുരളീധരന്‍ മാസ്റ്റര്‍,
പ്രൊ: അബ്ദുള്‍ അസീസ് ലബ്ബ, സി.കെ. കാസിം, ഹുസൈന്‍ മാസ്റ്റര്‍ മുക്കണ്ണിയില്‍, എ.എസ്. ജോസ് മാസ്റ്റര്‍, സോമനാഥന്‍ കുട്ടത്ത്, വി.എ. ജോസ് മാസ്റ്റര്‍, എം.എ. അജ്മല്‍ മുഈന്‍ എന്നിവര്‍ പ്രസംഗിക്കും. ഷാഹുല്‍ ഹമീദ് മറുപടി പ്രസംഗം നടത്തും.റഹീമ ബീവി വടപുറം, ഇബ്രാഹിം കുട്ടി ലബ്ബ കൂടരഞ്ഞി,
ഹമീദ് റാവുത്തല്‍ കരാച്ചുണ്ട് , സെയ്ദ് മുഹമ്മദ് ലബ്ബ കൂടരഞ്ഞി എന്നീ കുടിയേറ്റ കര്‍ഷകരെ ചടങ്ങില്‍ ആദരിക്കും.

 

‘മലബാര്‍ കുടിയേറ്റവും മുസ്‌ലീങ്ങളും’
പുസ്തക പ്രകാശനം 31ന്

Share

Leave a Reply

Your email address will not be published. Required fields are marked *