ഇന്ന് അയ്യങ്കാളി ജയന്തി

ഇന്ന് അയ്യങ്കാളി ജയന്തി

പുലയ സമുദായത്തിന്റെ നവോത്ഥാന നായകന്‍

ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്‌കര്‍ത്താവും വിപ്ലവകാരിയും നവോത്ഥാന നായകനുമായ മഹാത്മാ അയ്യന്‍കാളിയുടെ 161-ാം ജന്മ ദിനമാണിന്ന്. സമൂഹത്തില്‍ ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം പോരാടിയത്. ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിര്‍ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങള്‍. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ല്‍ സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടല്‍ കേരള സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ എന്ന ഉള്‍നാടന്‍ ഗ്രാമത്തില്‍ 1863ല്‍ പെരുങ്കാട്ടുവിള വീട്ടില്‍ അയ്യന്റെയും, മാലയുടെയും മകനായി ജനിച്ചു. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യര്‍ക്ക് അയ്യന്‍ കാളിയായി. അക്കാലത്ത് പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിച്ചിരുന്നില്ല. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ട ഒരു ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായങ്ങള്‍ പരിഗണിക്കപ്പെട്ടിരുന്നത്. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിയ്ക്കാനും വിദ്യ നേടുന്നതിനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ചുറ്റുംനടമാടിയ ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധഃസ്ഥിതരുടെ ഇടയില്‍ നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു അയ്യന്‍ കാളിയുടേത്. സ്വസമുദായത്തില്‍നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ച് മുപ്പതാം വയസില്‍ കിരാത നിയമങ്ങള്‍ക്കെതിരെ അദ്ദേഹം പോരിനിറങ്ങി. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907-ല്‍ സാധുജന പരിപാലന യോഗം രൂപവത്കരിച്ച അദ്ദേഹത്തിന്റെ ഇടപെടല്‍ കേരള സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു.അലങ്കരിച്ചൊരുക്കിയ രണ്ട് കാളകള്‍ വലിച്ച കാളവണ്ടിയുപയോഗിച്ച് കീഴാള ജനങ്ങള്‍ക്ക് വഴിനടക്കാന്‍ പാടില്ലാത്ത വഴികളിലൂടെ ഒറ്റക്ക് യാത്ര ചെയ്താണ് കേരളത്തിന്റെ കുതിപ്പിന് അയ്യങ്കാളി വഴിവെട്ടിയത്. താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം തുടങ്ങിയ 1893ലെ പ്രസിദ്ധമായ വില്ലുവണ്ടി യാത്ര.
അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരില്‍ വിവധ പരപാടികളോടെ ഒരു വര്‍ഷം നീളുന്ന ജയന്തി ആഘോഷങ്ങള്‍ക്ക് തുടക്കം ഇന്ന് കുറിക്കും.

 

 

 

ഇന്ന് അയ്യങ്കാളി ജയന്തി

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *