ഇനി ഇവര്‍ ഡ്രോണ്‍ പറത്തും

ഇനി ഇവര്‍ ഡ്രോണ്‍ പറത്തും

ഡിജിസിഎ സര്‍ട്ടിഫിക്കറ്റ് നേടിയവരില്‍ കൊടിയത്തൂര്‍ ചെറുവാടി സ്വദേശിയും

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡ്രോണ്‍ പൈലറ്റ് കോഴ്സ് പൂര്‍ത്തിയാക്കിയ പത്ത് പേരടങ്ങുന്ന സംഘം ഡിജിസിഎ സര്‍ട്ടിഫിക്കറ്റ് നേടി. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ അസാപ് സെന്ററുമായി സഹകരിച്ച് ഓട്ടോണമസ് അണ്‍മാന്‍ഡ് ഏരിയല്‍ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡാണ് പരിശീലനം നല്‍കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ധനസഹായത്തോടെ വിദ്യാനഗറിലുള്ള അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലായിരുന്നു പരിശീലനം. സംസ്ഥാനത്ത് കാസര്‍കോട് മാത്രമാണ് നിലവില്‍ പരിശീലനം നല്‍കുന്നത്. 16 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് കേന്ദ്ര വ്യോമ ഗതാഗത നിയന്ത്രണ ഏജന്‍സയായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. ഏരിയല്‍ സിനിമാട്ടോഗ്രാഫി, ത്രീഡി മാപ്പിങ്, സര്‍വേ, ഡ്രോണ്‍ അസംബ്ലി എന്നിവയില്‍ പ്രാഗത്ഭ്യം നേടി പത്തുവര്‍ഷം കാലാവധിയുള്ള 25 കിലോഗ്രാം വരെ ഭാരം വഹിക്കാവുന്ന ഡ്രോണ്‍ പറത്താനുള്ള ലൈസന്‍സാണ് ലഭിക്കുന്നത്. ഡ്രോണുകള്‍ പറപ്പിക്കലിന് ഇന്ത്യയില്‍ ഡിജിസിഎ ഡ്രോണ്‍ പൈലറ്റ് റിമോട്ട് സര്‍ട്ടിഫിക്കറ്റ് (ലൈസന്‍സ്) നിര്‍ബന്ധമാക്കിയത് 2021 ആഗസ്തിലാണ്.

പുതിയ നിയമപ്രകാരം രാജ്യത്ത് ഡ്രോണ്‍ പറത്തുന്നതിന് വലിയ നിയന്ത്രണങ്ങളുണ്ട്. പല സോണുകളാക്കിയാണ് നിയന്ത്രണം. ഉപയോഗിക്കുന്ന ഡ്രോണിന്റെ ഭാരവും ഡ്രോണ്‍ പറത്താവുന്ന ഉയരവുമെല്ലാം അടിസ്ഥാനമാക്കിയാണ് നിയമം. ലൈസന്‍സ് ഇല്ലാതെ ഡ്രോണ്‍ പറത്തിയാല്‍ മിനിമം ഒരു ലക്ഷമോ അതില്‍ കൂടുതലോ പിഴ ഈടാക്കും. പറത്തിയ ഡ്രോണ്‍ പിടിച്ചെടുക്കും.

 

 

 

ഇനി ഇവര്‍ ഡ്രോണ്‍ പറത്തും

 

Share

Leave a Reply

Your email address will not be published. Required fields are marked *