കിക്മയില്‍ എം.ബി.എ അഭിമുഖം

കിക്മയില്‍ എം.ബി.എ അഭിമുഖം

കോഴിക്കോട്: സഹകരണ വകുപ്പിന് കീഴിലുള്ള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം.ബി.എ. (ഫുള്‍ടൈം) ബാച്ചിലേക്ക് ഒഴിവുള്ള ഏതാനം സീറ്റിലേക്ക് ആഗസ്റ്റ് 27 ( ചൊവ്വ) രാവിലെ 10.00 മുതല്‍ 12.30 വരെ കോഴിക്കോട് തളിയിലെ ഇ.എം.എസ് മെമ്മോറിയല്‍ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജില്‍ വച്ച് അഭിമുഖം നടത്തുന്നു.

കേരള സര്‍വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവല്‍സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്ങ്, ഹ്യൂമന്‍ റിസോഴ്സ്, ലോജിസ്റ്റിക്‌സ്, അനലിറ്റിക്‌സ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും, ഫിഷറീസ് വിഭാഗക്കാര്‍ക്കും, എസ്‌സി വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍, യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി സ്‌കോളര്‍ഷിപ്പിപ്പും, പ്രത്യേക സീറ്റ് സംവരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 50% മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ 9496366741/8547618290 എന്ന നമ്പരിലും , www.kicma.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

 

 

 

കിക്മയില്‍ എം.ബി.എ അഭിമുഖം

 

Share

Leave a Reply

Your email address will not be published. Required fields are marked *