കോഴിക്കോട്; സംസ്ഥാനത്തെ രണ്ടായിരത്തോളം ടയര്‍ റീസോളിംഗ് കമ്പനികള്‍ സെപ്തംബര്‍ 2ന് പ്രതിഷേധ സൂചകമായി അടച്ചിടുമെന്ന് കേരള ടയര്‍ റീട്രേഡേഴ്‌സ് അസോസിയേഷന്‍ (കെടിആര്‍എ) സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റീട്രേഡിങ്ങിനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം തടയുക, ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്ന വൈദ്യുത ചാര്‍ജ്ജ് കുറയ്ക്കുക, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ തെറ്റായ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് പ്രക്ഷോഭം നടത്തുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തിലിടപെട്ട് അടിയന്തിര പരിഹാരമുണ്ടാക്കണം.
വാര്‍ത്താസമ്മേളനത്തില്‍ സ്റ്റേറ്റ് പ്രസിഡണ്ട് കെ.പി.സക്കീര്‍ മാസ്റ്റര്‍, ജന.സെക്രട്ടറി സുനില്‍ കൃഷ്ണന്‍ ടി.കെ, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ടി.കെ.പത്മനാഭന്‍, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് താഹ നല്ലളം, സെക്രട്ടറി എബി സ്റ്റീഫന്‍ പങ്കെടുത്തു.