വിലങ്ങാട്; സര്‍ക്കാര്‍ പാക്കേജുകളില്‍ വ്യാപാരികളെക്കൂടി ഉള്‍പ്പെടുത്തണം; ഏകോപന സമിതി

വിലങ്ങാട്; സര്‍ക്കാര്‍ പാക്കേജുകളില്‍ വ്യാപാരികളെക്കൂടി ഉള്‍പ്പെടുത്തണം; ഏകോപന സമിതി

കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ട 11 വ്യാപാരികളെയും, കടകള്‍ക്കും, കച്ചവട ഉല്‍പ്പന്നങ്ങള്‍ക്കും ഭാഗികമായി നാശം സംഭവിച്ച വ്യാപാരികളെയും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. വിലങ്ങാടിലെ വ്യാപാരികള്‍ക്ക് ഒരു കോടിയോളം രൂപ നഷ്ടം വന്നിട്ടുണ്ട്. വിലങ്ങാടിനു വേണ്ടി കോഴിക്കോട് ജില്ലാ കമ്മറ്റി ഏകോപന സമിതി അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത ദുരിതാശ്വാസ സഹായധനം തിങ്കളാഴ്ച (26ന്)സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര വിതരണം ചെയ്യും. ഏകോപന സമിതി അംഗങ്ങള്‍ അല്ലാത്ത 7 വ്യാപാരികള്‍ക്ക് കൂടി സഹായം നല്‍കും.
സഹായ വിതരണ ചടങ്ങില്‍ വാണിമേല്‍ പഞ്ചായത്ത് പ്രസിഡണ്ട് സുരയ്യ ടീച്ചര്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സല്‍മ രാജു, ഏകോപന സമിതി ജില്ലാ ഭാരവാഹികള്‍, വിലങ്ങാട് സെന്റ് ജോര്‍ജ്ജ് ഫെറോന വികാരി ഫാദര്‍ വില്‍സണ്‍ മാത്യു മുട്ടത്ത് കുന്നേല്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് പി.കെ.ബാപ്പുഹാജി, സെക്രട്ടറി വി.സുനില്‍കുമാര്‍, യൂത്ത് വിംഗ് പ്രസിഡണ്ട് സലീം രാമനാട്ടുകര, വൈസ് പ്രസിഡണ്ട്മാരായ എവിഎം കബീര്‍, മനാഫ് കാപ്പാട് എന്നിവര്‍ പങ്കെടുത്തു.

 

 

വിലങ്ങാട്; സര്‍ക്കാര്‍ പാക്കേജുകളില്‍
വ്യാപാരികളെക്കൂടി ഉള്‍പ്പെടുത്തണം; ഏകോപന സമിതി

Share

Leave a Reply

Your email address will not be published. Required fields are marked *