ഇന്‍കാസ് ദുബായ് ഭാരവാഹികള്‍

ഇന്‍കാസ് ദുബായ് ഭാരവാഹികള്‍

ഇന്‍കാസ് ദുബായ് സ്റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ടായി റഫീഖ് പി കെ മട്ടന്നൂരിനെയും വര്‍ക്കിംഗ് പ്രസിഡന്റ്മാരായി ബി. പവിത്രന്‍, ബാലകൃഷ്ണന്‍ അല്ലിപ്രയെയും, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി ഷൈജു അമ്മാനപ്പാറയെയും, ജനറല്‍ സെക്രട്ടറിമാരായി ബഷീര്‍ നരണിപ്പുഴ, ബാബുരാജ് കാളിയത്തേലിനെയും, ട്രഷറര്‍ ആയി ദിലീപ് കുമാറിനെയും, ജോയിന്റ് ട്രഷററായി ടോജി മുല്ലശ്ശേരിയെയും കെ പി സി സി നിയമിച്ചു. 11 വൈസ് പ്രസിഡണ്ടുമാര്‍, 14 സെക്രട്ടറിമാര്‍, 23 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവരെയും തെരഞ്ഞെടുത്തു.
ജീവകാരുണ്യ സാമൂഹ്യ സേവന രംഗങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കി കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡണ്ട് റഫീഖ് പി കെ മട്ടന്നൂര്‍ പറഞ്ഞു.

 

ഇന്‍കാസ് ദുബായ് ഭാരവാഹികള്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *